ഐ എൻ ഓ സി ടെക്സാസ് ചാപ്റ്ററിന്റെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം 27 നു

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ടെക്സാസ് (INOC) ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 69 മത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 27 നു ശനിയാഴ്ച വൈകുന്നേരം 5 മുതൽ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ വച്ചു ( 445, Murphy Road, Stafford, TX 77577) നടത്തപെടുന്നതാണ്.

യോഗത്തിൽ ഓവർസീസ് കോൺഗ്രസിന്റെ പ്രമുഖ നേതാക്കളും സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. ഹൂസ്റ്റണിലെ എല്ലാ ദേശസ്നേഹികളെയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ; ജോസഫ് എബ്രഹാം (പ്രസിഡന്റ്) : 713-582-9517, ബേബി മണക്കുന്നേൽ (ജനറൽ സെക്രട്ടറി): 713-291-9721, എബ്രഹാം തോമസ് (ട്രഷറർ) : 832 -922-8187.

ജീമോൻ റാന്നി