സജി കരിമ്പന്നൂര്‍ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ പ്രസിഡന്റ്, റ്റിറ്റോ ജോണ്‍ സെക്രട്ടറി

ജോയിച്ചന്‍ പുതുക്കുളം

ഫ്ളോറിഡ: താമ്പാ: അമേരിക്കന്‍ മലയാളികളുടെ മുത്തശ്ശി സംഘടനകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡാ (എം.എ.സി.എഫ്) അതിന്റെ 28-മത് വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു.

സജി കരിമ്പന്നൂര്‍ പ്രസിഡന്റായ കമ്മറ്റിയെ, അസോസിയേഷന്‍ ആസ്ഥാനമായ കേരളാ കള്‍ച്ചറല്‍ ഹാളില്‍ വച്ച് നടന്ന ആനുവല്‍ ജനറല്‍ ബോഡിയാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ 28 വര്‍ഷമായി ജനശബ്ദത്തിന്റെ അടയാളമായി മാറിക്കഴിഞ്ഞ എം.എ.സി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ പഠനാര്‍ഹമാണ്. അതിന് മതിയായ തെളിവാണ് ജനപക്ഷ ഇടപെടലുകളില്‍ അഗ്‌നി പകരുന്ന സംഘടനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍.

നിരന്തര സഹവര്‍ത്തിത്വവും, ഭാരത സംസ്കാരത്തിന്റെ ആധാരശിലയായ സമസൂഷ്ട സ്നേഹവും, പാശ്ചാത്യസംസ്കാരത്തിന്റെ സദ്ഗുണങ്ങളും സമന്വയിപ്പിച്ച് മാറ്റത്തിന്റെ മറ്റൊരു വിജയഗാഥ രചിക്കുവാന്‍ സംഘടനയ്ക്ക് സാധിച്ചു. ലക്ഷ്യം പോലെ മാര്‍ഗ്ഗങ്ങളും സംശുദ്ധമായിരുന്നു. പോയ ഓരോ പ്രവര്‍ത്തന വര്‍ഷങ്ങളിലും ഓരോരോ കര്‍മ്മ പരിപാടികള്‍ മലയാളി അസോസിയേഷന്റെ അമരക്കാര്‍ ആസൂത്രണം ചെയ്തിരുന്നു.

ഒറ്റപ്പെട്ട ജീവിതങ്ങള്‍ക്ക് കൈത്താങ്ങാവുന്ന ആതുരസേവനഗ്രൂപ്പ്, മാതൃഭാഷയുടെ തനതായ സംസ്കാരത്തിന്റെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കുന്ന, കലോല്‍സവങ്ങള്‍, ഗ്രാന്റ് ഫിനാലേകള്‍, പരിസ്ഥിതിയെ സംരക്ഷിക്കാനുതകുന്ന സെമിനാറുകള്‍ മാതൃപിതൃവാല്‍സല്യത്തിന്റെ സനാതന ചൈതന്യം തിരിച്ചറിഞ്ഞ് ജീവിത സായാഹ്നത്തില്‍ എത്തിയവര്‍ക്കായി അസോസിയേഷന്റെ സ്വന്തം ആസ്ഥാനമായ കേരളാ കള്‍ച്ചറല്‍ സെന്റര്‍ (കെ.സി.സി.)യില്‍ മന്തിലി ഗാതറിങ്ങുകള്‍, കനല്‍ വഴികള്‍ താങ്ങി ഒടുങ്ങാത്ത സര്‍ഗ്ഗശേഷിയുടെ പ്രതീകമായ മലയാള സാഹിത്യ പ്രതിഭകള്‍ക്കും സാമുദായിക സാംസ്കാരിക നായകന്‍മാര്‍ക്കുമുള്ള അവാര്‍ഡ്ദാനങ്ങള്‍, നമ്മുടെ ജന്‍സില്‍ കൂടിയിരിക്കുന്ന ഗൃഹാതുരതകളുടെ നേര്‍കാഴ്ചകളായ ഓണം, ക്രിസ്തുമസ്, റംസാന്‍ തുടങ്ങിയവകളുടെ ആഘോഷരാവുകള്‍, മീഡിയാസെമിനാറുകള്‍, നാടകോല്‍സവങ്ങള്‍, ഭാഷാ മലയാളത്തിന്റെ കാല്‍പനികതയ്ക്ക് നിറസൗന്ദര്യവും, സൗരഭ്യവും പകര്‍ന്നുതരുന്ന സാഹിത്യ സമ്മേളനങ്ങള്‍, രചനാ മല്‍സരങ്ങള്‍, അംബ്രല്ലാ അസോസിയേഷനുകളായ ഫോമാ, ഫൊക്കാന, ലാന തുടങ്ങിയവകളുമായി സഹകരിച്ചു സൗഹൃദ സമ്മേളനങ്ങള്‍ ഒരു വര്‍ഷം നീണ്ടു നിന്ന എം.എ.സി.എഫ് സില്‍വര്‍ ജൂബിലി മഹോത്സവ് 2015′ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിരവധി അഭിമാനമുഹൂര്‍ത്തങ്ങളുടെ വീരഗാഥയാണ് വിനയപൂര്‍വ്വം എം.എ.സി.എഫിന് പറയുവാനുള്ളത്.

ഈ സംഘനീതിയുടെ മൂല്യംതിരിച്ചറിഞ്ഞ്, കുലീനവും സുതാര്യവുമായ നേര്‍വഴിയിലൂടെ അഭ്രത്തിളക്കുകയാണ്. സമ്പല്‍സമൃദ്ധമായ മലയാണ്‍മയില്‍ നിന്നും ആര്‍ജവം ഉള്‍ക്കൊണ്ട്കൊണ്ട് നിരവധി കര്‍മ്മ പരിപാടികള്‍ ആണ് ഈ പ്രവര്‍ത്തനവര്‍ഷം സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഏതൊരു സമൂഹത്തിന്റെയും പ്രതീക്ഷകളും സ്വപ്നങ്ങളുമായ യുവജനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കോളജ് പ്രിപ്പറേഷന്‍ സെമിനാര്‍, ഇന്തോ അമേരിക്കന്‍ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്ന വിസാക്യാമ്പുകള്‍, സാര്‍ത്ഥകമായ ജീവിതത്തിലേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തി, കനല്‍ വഴികള്‍ താണ്ടി നിസംഗരായി വിശ്രമിക്കുന്ന നമ്മുടെ ജനങ്ങള്‍ക്കും, മറ്റെല്ലാ ഗണത്തില്‍പ്പെട്ടവര്‍ക്കുമായി തികച്ചും സൗജന്യമായി മന്ത്‌ലി ഗാഥറിംഗ് കരാക്കേ നൈറ്റ്, മെഗാഷോ 2018, ഓണം, ക്രിസ്തുമസ്, റംസാന്‍ ആഘോഷങ്ങള്‍, അക്ഷരങ്ങള്‍ കൊണ്ട് മേല്‍ക്കൂര പണിയുന്ന നമ്മുടെ മലയാള സാഹിത്യകാരന്‍മാര്‍ക്കായി ലാനയുമായി സഹകരിച്ച് സാഹിതീ ശിബിരങ്ങള്‍, വായനയില്‍ അഭിരമിക്കുന്നവര്‍ക്കായി എം.എ.സി.എഫിന്റെ വിശാലമായ റഫറന്‍സ് ലൈബ്രറി, അതോടൊപ്പം ചേര്‍ത്തു പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍, കിഡ്സ് ക്ലബുകള്‍, ദൈവത്തിന്റെ സ്വന്തം കൈയ്യൊപ്പു പതിഞ്ഞ നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആതുരസേവകര്‍ക്കും ഭിഷഗ്വരന്‍മാര്‍ക്കുമായി ഹെല്‍ത്ത് സെമിനാര്‍, ഹെല്‍ത്ത് ക്ലബുകള്‍, മലയാള നാടകത്തെ അതിന്റെ നിറഭാവുകത്തോടെ നോക്കിക്കണ്ട് മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡാ അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് “മെഗാ ഗ്രാമ 2018′, മൂവി ക്ലബുകള്‍, ഡാന്‍സ് സിനിമാറ്റിക്ക് ഡാന്‍സ് ക്ലാസുകള്‍, സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന എം.എ.സി.എഫിന്റെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ മെഗാ ഫ്യൂഷന്‍, തിരുവാതിര, മാര്‍ഗ്ഗംകളി, തുടങ്ങിയവ ഈ വര്‍ഷത്തെ പരിപാടികളില്‍ ചിലതു മാത്രമാണ്.

ജീര്‍ണ്ണതയില്‍ അകപ്പെട്ട സമൂഹത്തെ വെറുതെ മോഹിപ്പിച്ചിട്ട് കാര്യമില്ല. പകരം കണ്ണുംകാതും തുറന്നുള്ള പ്രവര്‍ത്തക സമൂഹത്തെയാണ് നമുക്കാവശ്യം. നേരിന്റെ ഉപ്പ് ഉള്ളില്‍ കാത്ത് സൂക്ഷിക്കുന്ന, മുച്ചൂടും സേവനസന്നദ്ധരായ ഒരു കൂട്ടം മനുഷ്യസ്നേഹികളാണ് കഴിഞ്ഞ 28 വര്‍ഷങ്ങളായി എം.എ.സി.എഫിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ഓഫീസ് വിലാസം: 606 Lena Ave, Seffner Florida 33584.(Kerala Culturel Center, MACF).

2018 ലെ ഭാരവാഹികളുടെ പേരുവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്) 2018 കമ്മിറ്റി:

സജി കരിമ്പന്നൂര്‍ (പ്രസിഡന്റ്), സുനില്‍ വര്‍ഗീസ് (പ്രസിഡന്റ് ഇലക്ട്), ടിറ്റോ ജോണ്‍ (സെക്രട്ടറി), ജോയി കുര്യന്‍ (ട്രഷറര്‍), ജയേഷ് നായര്‍ (ജോയിന്റ് സെക്രട്ടറി), അമിതാ അശ്വത് (ജോയിന്റ് ട്രഷറര്‍).

ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ്: പ്രൊഫ. ബാബു തോമസ്, ബോബി കുരുവിള, ജോമോന്‍ ജോസഫ്, ഫാ. സിറില്‍ ഡേവി, ജേക്കബ് വര്‍ഗീസ്, ജെഫ് പുതുശേരില്‍, ജേക്കബ് തൈക്കൂട്ടത്തില്‍, പാര്‍വതി രവി, റിന്റു ബെന്നി.

ട്രസ്റ്റ് ബോര്‍ഡ്: ടി. ഉണ്ണികൃഷ്ണന്‍ (ചെയര്‍മാന്‍), സാല്‍മോന്‍ മാത്യു, ബാബു തോമസ്, ജയിംസ് ചെരുവില്‍, സാജന്‍ കോര, ലിജു ആന്റണി.

സബ് കമ്മിറ്റി ചെയര്‍മാന്‍മാര്‍: ജയിംസ് ഇല്ലിക്കല്‍, ടോമി മ്യാല്‍ക്കരപ്പുറത്ത്, ഫ്രാന്‍സീസ് വയലുങ്കല്‍, ഷീല ഷാജു, ലക്ഷ്മി രാജേശ്വരി, അനീന ലിജു, ഷിബു തണ്ടാശേരില്‍.

വിമന്‍സ് ഫോറം: സാലി മച്ചാനിക്കല്‍, മിനി ജോണ്‍, മേഴ്‌സി ഉതുപ്പാന്‍, കാതറിന്‍ ചക്കാലയ്ക്കല്‍, മേഴ്‌സി പുതുശേരില്‍, ഡോണാ ഉതുപ്പാന്‍, മിനി റെയ്‌നോള്‍ഡ്.

സബ് കമ്മിറ്റി ഹെഡ്‌സ്: ഷാജു ഔസേഫ്, എഡ്വേര്‍ഡ് വര്‍ഗീസ്, ആന്‍സി ജോസഫ്, ഡെന്‍ജു ജോര്‍ജ്, റിയാ ജോജി, ജോസ്‌ന ജിബില്‍, ഏബ്രഹാം ചാക്കോ, ജോര്‍ജ് കുര്യാക്കോസ്, രാജന്‍ ഇട്യാടത്ത്.