വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ റിപ്പബ്ലിക്ക്ദിനാഘോഷം

ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ നേത്രുത്വത്തില്‍ ഇന്ത്യയുടെ അറുപത്തൊമ്പതാമത് റിപ്പബ്ലിക്ക് ദിനാഘോഷം ജാനുവരി 25ന് ന്യൂയോര്‍ക്കിലെ ക്യൂന്‌സിലുള്ള ടെയിസ്റ്റ് ഓഫ് കൊച്ചിനില്‍ (Taste of Cochin) വച്ച് ആഘോഷിച്ചു.

ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ 2018- 20 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ശേഷം ആദ്യത്തെ ആഘോഷ പരിപാടിയായിരുന്നു ഈ ചടങ്ങ്. കോശി ഉമ്മന്‍ തോമസിന്റെ (ഡബ്ല്യു.എം.സി പ്രസിഡന്റ്) അദ്ധ്യക്ഷതയില്‍ കൂടിയ ഈ യോഗത്തില്‍ നവനേതൃത്വത്തിന്റെ ഉത്തരവാദിത്വത്തെ പറ്റിയും, കൂടുതല്‍ പേരെ ഈ സംഘടനയില്‍ ചേര്‍ക്കുന്നതിനും, അമേരിക്കയില്‍ വളര്‍ന്നുവരുന്ന നമ്മുടെ പുതിയ തലമുറ ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ന്യൂയോര്‍ക്കിലുള്ള മറ്റ് മലയാളി സംഘടനകളെകൂടി ഉള്‍പ്പെടുത്തി സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും നടത്തുന്നതിന്റെ ആവശ്യകതയെപറ്റിയും സംസാരിച്ചു.

ഇന്ത്യ റിപ്പബ്ലിക്ക് ആയിട്ട് 69 വര്‍ഷം തികഞ്ഞുവെങ്കിലും വന്‍കിട പരേഡുകള്‍ അരങ്ങേറുന്ന നഗരങ്ങളില്‍ നിന്നും വളരെയേറെ വ്യത്യസ്ഥമാണ് ഭാരതീയ ഗ്രാമങ്ങളുടെ അവസ്ഥ. ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിലും വികസനം കടന്നു ചെല്ലുമ്പോള്‍ മാത്രമേ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വിജയം ലഭിക്കുകയുള്ളൂ. ആ ദിനം നമ്മുക്ക് സ്വപ്നം കാണാം. ഈ 69താമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു.

ചെയര്‍മാന്‍ പോള്‍ ചുള്ളിയിലിന്റെ സ്വാഗത പ്രസംഗത്തില്‍ ലോകമലയാളി കൗണ്‍സില്‍ മറ്റ് മലയാളി സമൂഹത്തിന് ഗുണകരമായി നല്‍കേണ്ട സംഭാവനകളെ പറ്റി വിശദമായി സംസാരിച്ചു. ഓഗസ്റ്റ് 2426, 2018 ല്‍ ന്യൂജേഴ്‌സിയില്‍ വച്ച് നടത്താനിരിക്കുന്ന ലോകമലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ബയന്യല്‍ വാര്‍ഷികത്തിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് വരുന്ന ഏപ്രില്‍ 14ന് ടൈയിസന്‍ സെന്റെറില്‍ (ഫ്‌ളോറല്‍ പാര്‍ക്ക് ന്യൂയോര്‍ക്ക് ) Tyson Center Floral Park New York) നടത്തുവാനും തീരുമാനിച്ചു,

വിവിധ സാമുഹിക സാംസ്കാരിക സംഘടനകളുടെ നേതാക്കള്‍ പങ്കെടുത്ത ഈ ആഘോഷ ചടങ്ങില്‍ സാമൂഹിക തലത്തിലുള്ള ഉയര്‍ച്ചയിലും സമാധാനം കാത്തുസൂക്ഷിക്കുന്നതിലും ഉള്ള ഓരോ ഇന്ത്യന്‍ പൗരന്റെ മികവിനെകുറിച്ചും ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ മെംബര്‍ ഗ്രോടെന്‍ ചിക് ഉം, ഇന്ത്യയുടെ മികവുറ്റ വളര്‍ച്ച ആഗോളതലത്തില്‍ ശ്രദ്ധ നേടിയെന്നും, ഇന്ത്യ വലിയ ഒരു ശക്തിയായി വളര്‍ന്നു എന്നും ക്യൂന്‍സിലെയും ലോങ്ങ് അയലെണ്ട് ലെയും കമ്മ്യൂണിറ്റി നേതാക്കള്‍ പറഞ്ഞു. ഇവര്‍ ഡബ്ല്യു.എം.സിക്ക് പ്രത്യേക ആശംസകള്‍ അറിയിച്ചു.

സമുദ്രോല്‍പ്പന്ന മേഖലയിലെ പ്രതേകിച്ചു കയറ്റുമതി, ഇറക്കുമതി ഇവയുടെ പ്രാധാന്യത്തെകുറിച്ച് ഐ.എ.എസ് ഓഫീസര്‍ ജോണ്‍ കിഗ്‌സിലി സംസാരിച്ചു. കളത്തില്‍ വര്‍ഗീസ് വൈസ് ചെയര്‍മാന്‍ (നാസു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി), വര്‍ഗീസ് ജോസഫ് (ഫോമ) ഇവര്‍ ഡബ്ല്യു.എം.സിക്ക് പ്രത്യേക ആശംസകള്‍ അറിയിച്ചു.

എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അഗംങ്ങളായ ശ്രീ .ചാക്കോ കോയിക്കലേത്ത് (അഡൈ്വസറി ബോര്‍ഡ്) മാതൃക പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ സംഘടനക്കുള്ള ഉത്തരവാദിത്വം പ്രത്യേകം എടുത്തു പറഞ്ഞു. മേരി ഫിലിപ്പ് (വൈസ് പ്രസിഡന്റ്) ആരോഗ്യ സെമിനാറുകള്‍ സംഘടിപ്പിക്കേണ്ട ആവശ്യത്തെപറ്റിയും, ലോകമലയാളി കൗണ്‍സില്‍ കാലത്തിന്റെ പ്രതീക്ഷയ്‌ക്കൊത്തുയരേണ്ട ബാധ്യതയെ പറ്റിയും പരാമര്‍ശിച്ചു. ഇവര്‍ ഡബ്ല്യു.എം.സിക്ക് പ്രത്യേക ആശംസകള്‍ അറിയിച്ചു. . സെക്രട്ടറി ജെയിന്‍ ജോര്‍ജ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു

ലോകമലയാളി കൗണ്‍സില്‍ വാര്‍ഷികത്തിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തിപ്പിനായി പ്രത്യേകം കമ്മിറ്റി രൂപികരിച്ചു കഴിഞ്ഞു. ഇതിന്റെ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആയി .ഷാജി എണ്ണശ്ശേരിലിനെ ചുമതലപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 917 868 6960

ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.