നവഇന്ത്യയ്ക്കായി ആയുഷ്മാന്‍ ഭരത്

ആരോഗ്യമേഖലയില്‍ രണ്ട് സുപ്രധാന പദ്ധതികള്‍
ഒന്നരലക്ഷംആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ 1200 കോടിരൂപ വകയിരുത്തി
10കോടികുടുംബങ്ങള്‍ക്ക് 5 ലക്ഷംരൂപ വരെചികിത്സാസഹായം നല്‍കാന്‍ ദേശീയആരോഗ്യസംരക്ഷണ പദ്ധതി

ന്യൂദല്‍ഹി: പൊതു ബജറ്റില്‍ആരോഗ്യമേഖലയ്ക്കായി രണ്ട് സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ഒന്നരലക്ഷം ആരോഗ്യ, ആരോഗ്യരക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 1,200 കോടി ജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. 2017 ലെ ദേശീയആരോഗ്യ നയത്തില്‍വിഭാവനം ചെയ്തിട്ടുള്ളതരത്തില്‍ രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ അടിത്തറയെന്ന നിലയ്ക്കാണ് ഇത്തരം ഹെല്‍ത്ത്ആന്റ്‌വെല്‍നസ്സ്‌കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. പകര്‍ച്ച വ്യാധികളല്ലാത്ത അസുഖങ്ങളുള്‍പ്പെടെസമഗ്ര ആരോഗ്യ പരിചരണം നല്‍കുന്നതിന് പുറമെമാതൃ-ശിശുആരോഗ്യ പരിചരണവും ഈ കേന്ദ്രങ്ങള്‍ നല്‍കും. അവശ്യമരുന്നുകളും പരിശോധനാ സേവനങ്ങളുംഇവിടങ്ങളില്‍സൗജന്യമായിലഭിക്കും.

ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ രാജ്യത്തെ 10 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 5 ലക്ഷം വരെ ചികിത്സാസഹായം നല്‍കുമെന്ന് ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു. 50 കോടി ജനങ്ങള്‍ക്ക്ഇതിന്റെ പ്രയോജനം ലഭിക്കും. മെഡിക്കല്‍ റിഇംമ്പേഴ്‌സ്‌മെന്റ് രംഗത്ത്‌ലോകത്തെ ഏറ്റവും വലിയആരോഗ്യ പരിരക്ഷാ പദ്ധതിയായിരിക്കും ഇതെന്ന് ധനമന്ത്രി പറഞ്ഞു. ഈ രണ്ട് പദ്ധതികളും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍സൃഷ്ടിക്കും.

നിലവിലുള്ള ജില്ലാആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തിക്കൊണ്ട് 24 പുതിയഗണ്‍മെന്റ്‌മെഡിക്കല്‍കോളേജുകളും, ആശുപത്രികളുംസ്ഥാപിക്കും. ഇതുവഴിമൂന്ന് പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ കുറഞ്ഞത്ഒരു മെഡിക്കല്‍കോളേജും, രാജ്യത്ത് ഓരോസംസ്ഥാനത്തും ഏറ്റവുംകുറഞ്ഞത് ഒരുമെഡിക്കല്‍കോളേജും ഉറപ്പുവരുത്തും.