ഷിക്കാഗോ ചാപ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ടാക്‌സ് സെമിനാര്‍ നടത്തിപ്പിന് നേതൃത്വം നല്‍കി

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ജനുവരി 28-നു കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ടാക്‌സ് സെമിനാര്‍ നടത്തുകയുണ്ടായി. കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് ജോസഫ് അച്ചന്റെ പ്രാര്‍ത്ഥനയോടെ സെമിനാര്‍ ആരംഭിച്ചു. സെമിനാറിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചതും ജയിംസ് അച്ചനായിരുന്നു.

എസ്.എം.സി.സി ചാപ്റ്റര്‍ പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ സദസിന് സ്വാഗതം ആശംസിക്കുകയും സെമിനാര്‍ നയിക്കുന്ന അവതാരകരെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തു.

കോര്‍പറേറ്റ് ടാക്‌സിനെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ആന്‍ഡ്രൂസ് തോമസ് സി.പി.എ അവതരിപ്പിച്ചു. 2018-ലെ നികുതിപരമായിട്ടുള്ള മാറ്റങ്ങളും, ഓരോ നികുതിദായകനും അറിഞ്ഞിരിക്കേണ്ട വിശദാംശങ്ങളും ജോസ് ചാമക്കാല സി.പി.എ വിശദീകരിക്കുകയുണ്ടായി. പാരീഷ് ഹാളില്‍ നിറഞ്ഞുനിന്നിരുന്ന ഇടവകാംഗങ്ങളുടെ സാന്നിധ്യം ഈ സെമിനാറിന്റെ പ്രസക്തി കൂട്ടുകയുണ്ടായി.

സെമിനാറിന്റെ വിജയത്തിനായി എസ്.എം.സി.സി അംഗങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. ഷിബു അഗസ്റ്റിന്‍, ജയിംസ് ഓലിക്കര, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷാജി ജോസഫ്, ബിജി കൊല്ലാപുരം, ആന്റോ കവലയ്ക്കല്‍, സണ്ണി വള്ളിക്കളം, ഷാബു മാത്യു, ജോയി ചക്കാലയ്ക്കല്‍, ജോസഫ് നാഴിയംപാറ, ആഗ്‌നസ് മാത്യു എന്നിവര്‍ സംഘാടകരായിരുന്നു. സൗണ്ട് സിസ്റ്റം മനീഷിന്റെ മേല്‍നോട്ടത്തിലായിരുന്നു. ജോണ്‍സണ്‍ കണ്ണൂക്കാടന്റെ നന്ദി പ്രകടനത്തോടെ സെമിനാര്‍ വിജയകരമായി സമാപിച്ചു. എസ്.എം.സി.സി സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.