ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആചരിച്ചു

ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ 2018-ലെ റിപ്പബ്ലിക് ദിനം ജനുവരി 27-നു ശനിയാഴ്ച വൈകുന്നേരം 4.30-നു നൈല്‍സിലുള്ള മെയിന്‍ലാന്റ് ഇന്ത്യാ റെസ്റ്റോറന്റില്‍ വച്ച് ആചരിച്ചു.

ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തമ്പി മാത്യു സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് മാത്യു, സന്തോഷ് നായര്‍, അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍, സജി തോമസ്, ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍, ജോസ് ഞാറവേലില്‍ എന്നിവര്‍ സംസാരിച്ചു. ജോഷി വള്ളിക്കളത്തിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം