വിദ്യാർത്ഥിനിയെ ഏറ്റെടുത്ത് ‘എന്റെ രാജകുമാരി’ പദ്ധതിയുമായി വനിതാ കൂട്ടായ്മ

ന്യൂയോര്‍ക്ക്: കേരളത്തില്‍ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ സഹായിക്കാന്‍ പുതിയ സംരംഭവുമായി അമേരിക്കയില്‍ വനിതാ കൂട്ടായ്മ. “എന്റെ രാജകുമാരി” (MY PRINCESS) എന്ന പേരില്‍ നടപ്പി്‌ലാക്കുന്ന പദ്ധതിപ്രകാരം മിടുക്കരായ വിദ്യാര്‍ത്ഥിനികളെ അഞ്ചു വര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ ചെയ്യും. പ്രമുഖ കാര്‍ഡിയോളജിസ്റ്റും പ്രഭാഷകയുമായ ഡോ. നിഷ പിള്ളയുടെ നേതൃത്തില്‍ അമേരിക്കയിലെ മലയാളി വനിതാ പ്രഫഷനലുകളാണ് കൂട്ടായ്മക്ക് പിന്നില്‍.

ധന സഹായം നല്‍കുക എന്നതിനുപരി സ്ത്രീ ശാക്തീകരണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം . പ്‌ളസ് ടു പൂര്‍ത്തിയാക്കുന്ന കുട്ടിയെ അമേരിക്കയിലെ ഒരു കുടുംബം ഏറ്റെടുക്കും. തുടര്‍ന്ന് ബിരുദ, ബിരുദാനന്തര പഠനത്തിനുള്ള ചെലവുകള്‍ വഹിക്കും . സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പിന്തുണയും മാർഗ്ഗ നിർദേശവും നൽകും .തങ്ങൾക്ക് താങ്ങും തണലുമായി അമേരിക്കയില്‍ ഒരു സഹോദരി അല്ലങ്കില്‍ അമ്മ ഉണ്ടെന്ന ധൈര്യം പെണ്‍കുട്ടികളില്‍ ഉണര്‍ത്തുകയാണ് ഉദ്ദേശ്യം. ഹിന്ദു എക്കണോമിക് ഫോറത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

കുടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും കൊച്ചിയിലുള്ള ഓഫീസുമായി ബന്ധപ്പടണം.91 484 4067555, 91 94460 8870691, 94001 34988.

Share This Post