സെന്റ് മേരിസില്‍ യൂത്ത് മിനിസ്ട്രി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

സെന്റ് മേരിസില്‍ യൂത്ത് മിനിസ്ട്രി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ 2019 ലേക്കുള്ള യൂത്ത് മിനിസ്ട്രിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ചിക്കാഗോ ക്‌നാനായ റീജിയണ്‍ വികാരി ജനറാളും സെ.മേരിസ് ഇടവക വികാരിയുമായ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ നിര്‍വഹിച്ചു. ഡിസംബര്‍ 2 ന് ഞായറാഴ്ച രാവിലെ യുവജനങ്ങള്‍ക്കായി അര്‍പ്പിച്ച വിശുദ്ധ ബലിക്ക് ശേഷം കൂടിയ ഉദ്ഘാടന ചടങ്ങില്‍ അസി. വികാരി ഫാ.ബിന്‍സ് ചേത്തലില്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ സി.ജവാന്‍, ടോണി കിഴക്കേകുറ്റ്, സജി പുതൃക്കയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പുതിയ കര്‍മപദ്ധതികളുമായി സഭയ്ക്കും സമുദായത്തിനും പ്രയോജനകരമാംവിധം യുവജനങ്ങള്‍ മാതൃകയാക്കണമെന്നും, അതിനായി യുവത്വം പ്രയോജനപ്പെടുത്തണമെന്നും ഉദ്ഘാടന സന്ദേശത്തില്‍ വികാരിജനറാള്‍ ഓര്‍മ്മപ്പെടുത്തി. നൂറുകണക്കിന് യുവതി യുവാക്കള്‍ പങ്കെടുത്ത ചടങ്ങിന് സെ. മേരീസ് മതബോധന സ്കൂളിലെ അധ്യാപകരും ചര്‍ച്ച് വോളണ്ടിയേഴ്‌സും നേതൃത്വം നല്‍കി.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post