സ്പ്രിങ് ചാവറ കുര്യാക്കോസ് ഏലിയാസ് മിഷനിൽ കൺവൻഷൻ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു

സ്പ്രിങ്  ചാവറ കുര്യാക്കോസ് ഏലിയാസ്  മിഷനിൽ കൺവൻഷൻ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു

സ്പ്രിങ് (ഹൂസ്റ്റൺ): സ്പ്രിങ് ചാവറ കുര്യാക്കോസ് ഏലിയാസ് സീറോ മലബാർ മിഷനിൽ, 2019 ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് നടന്നു. ചിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട്, മിഷൻ ഡയറക്ടർ ഫാ. രാജീവ് വലിയവീട്ടിൽ എന്നിവരുടെ കാർമികത്വത്തിൽ ഡിസംബർ 9 ഞായാറാഴ്ച വൈകുന്നേരം വിശുദ്ധ ബലിയും തുടർന്ന് നടന്ന യോഗത്തിൽ കൺവൻഷന്റെ രജിസ്ടേഷൻ ഉദ്ഘാടനവും നടന്നു

റോയിച്ചൻ ജോസഫ് ആദ്യ രജിസ്‌ട്രേഷൻ സമർപ്പിച്ചു. വളർന്നു വരുന്ന സഭാസമൂഹത്തിനു ആത്മീയ ഉണർവേകുന്ന കൺവൻഷനിൽ പങ്കെടുക്കണമെന്ന് മാർ ആലപ്പാട്ട്‌ ആഹ്വാനം ചെയ്തു. സഭയെ ശക്തിപ്പെടുത്തുവാനും മുന്നോട്ടു നയിക്കുവാനും യുവജനങ്ങളുടെ പ്രാധിനിത്യം അനിവാര്യമാണെന്ന് ഫാ. രാജീവ് ഓർമ്മിപ്പിച്ചു. ഫാ. രാജീവ് വലിയവീട്ടിൽ, കൺവൻഷൻ വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

മാർട്ടിൻ വിലങ്ങോലിൽ

Share This Post