പ്രവാസികൾക്കായി ഭവന പദ്ധതി ഏർപ്പെടുത്തണം – പ്രവാസി കോൺഗ്രസ്സ്

തണ്ണോട്ട്: നാടിന്റെ സാമ്പത്തിക സമര പോരാളികളായ പ്രവാസികൾക്കായി ഭവന പദ്ധതി നടപ്പിലാക്കണമെന്ന് പ്രവാസി കോൺഗ്രസ്സ് തണ്ണോട്ട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു.

കെ.വി.കുഞ്ഞിരാമൻ തണ്ണോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സതീശൻ പറക്കാട്ട്, കണ്ണൻ കരുവാക്കോട്, സതീശൻ മുറിയനാവി തുടങ്ങിയവർ സംസാരിച്ചു. മേഖലാ കമ്മിറ്റി പ്രസിഡണ്ട് പി.ചന്ദ്രൻ സ്വാഗതവും സെക്രട്ടറി ഗോപാലൻ നന്ദിയും പറഞ്ഞു

Share This Post