ഫിലാഡല്‍ഫിയയില്‍ കോണ്‍ഗ്രസ് വിജയം ആഘോഷിച്ചു

ഫിലാഡല്‍ഫിയയില്‍ കോണ്‍ഗ്രസ് വിജയം ആഘോഷിച്ചു

ഫിലാഡല്‍ഫിയ: ഇന്റര്‍നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരളാ ചാപ്റ്റര്‍ ഡിസംബര്‍ പത്താംതീയതി സ്വചൗനന്‍ ചൈനീസ് റെസ്റ്റോറന്റില്‍ കൂടി കോണ്‍ഗ്രസിന്റെ തിളക്കമാര്‍ന്ന വിജയം ആഘോഷിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേരളാ നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് അലക്‌സ് തോമസ്, മുന്‍ പ്രസിഡന്റ് കുര്യന്‍ രാജന്‍, ജനറല്‍ സെക്രട്ടറി ഷാലു പുന്നൂസ്, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍, സെക്രട്ടറി ജോണ്‍സണ്‍ സാമുവേല്‍, കോര പി. ചെറിയാന്‍, ജോമോന്‍ കുര്യന്‍, സജി ജേക്കബ്, കെ.എസ് ഏബ്രഹാം, വര്‍ഗീസ് കുര്യന്‍, മാത്യു ജോഷ്വാ, സണ്ണി, ജിജോമോന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

കോണ്‍ഗ്രസ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാല്‍ മാത്രമേ സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നും, ഇന്ത്യന്‍ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കൂ എന്നും, നാനാത്വത്തില്‍ ഏകത്വം എന്നത് അന്വര്‍ത്ഥമാകൂ എന്നും, ഭരണഘടന വിഭാവനം ചെയ്ത രീതിയിലുള്ള ഒരു ഭരണം കാഴ്ചവെയ്ക്കപ്പെടൂ എന്നും യോഗം വിലയിരുത്തി. മൂന്നു സംസ്ഥാനങ്ങളിലെ തിളക്കമാര്‍ന്ന വിജയം 2019-ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ മിന്നുന്ന വിജയം ആവര്‍ത്തിക്കുവാന്‍ കോണ്‍ഗ്രസിന് സാധ്യമാകട്ടെ എന്നും യോഗം ആശംസിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ വിജയക്കുതിപ്പിന് ശക്തിപകരുവാന്‍ പ്രവാസ മണ്ണില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത് ആവശ്യമാണെന്നും യോഗം വിലയിരുത്തി. 2019-ലെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഇവിടെനിന്നും അംഗങ്ങള്‍ പോകുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റിനു മാത്രമേ സാധിക്കൂ എന്നും യോഗം അഭിപ്രായപ്പെട്ടു.

കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും തൃശൂര്‍ ഡി.സി.സി പ്രസിഡന്റുമായിരുന്ന സി.എന്‍. ബാലകൃഷ്ണന്റെ നിര്യാണത്തില്‍ യോഗം അനുശോചനം അറിയിച്ചു.

ഫിലഡല്‍ഫിയയിലെ ഓവര്‍സീസ് കോണ്‍ഗ്രസ് ചാപ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരെ കണ്ടെത്തി കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനു ഒരു മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തുന്നതിനും തീരുമാനിച്ചു. താത്പര്യമുള്ളവര്‍ക്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്. പി.ആര്‍.ഒ കുര്യന്‍ രാജന്‍ അറിയിച്ചതാണിത്.

സന്തോഷ് ഏബ്രഹം (പ്രസിഡന്റ്) 215 605 6914, ഷാലു പുന്നൂസ് (ജനറല്‍ സെക്രട്ടറി) 215 482 9123, ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍) 215 605 7310.

ജോയിച്ചന്‍ പുതുക്കുളം

Share This Post