പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ 34-കാരന്‍ അറസ്റ്റില്‍

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ 34-കാരന്‍ അറസ്റ്റില്‍

ലബര്‍ട്ടണ്‍( നോര്‍ത്ത് കരോളിന): സ്കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. സ്കൂള്‍ ബസ് വരുന്ന സ്‌റ്റോപ്പിലേക്കു വീട്ടില്‍ നിന്ന് നിന്ന് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടയില്‍ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതന്‍ പതിമൂന്നുകാരിയായ ഹനിയായെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തുകയും തുടര്‍ന്നു നടന്ന പോലീസ് അനേഷണത്തില്‍ കഴിഞ്ഞദിവസം പ്രതിയായ മൈക്കില്‍ മെക്ലാന്‍(34) പിടിയിലായി.

നവംബര്‍ അഞ്ചനായിരുന്നു സംഭവം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മൂന്നുദിവസത്തിനുശേഷം വാഹനം വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു മൂന്നാഴ്ച നീണ്ടുനിന്ന അന്വേഷണത്തിലൊടുവില്‍ പെണ്‍കുട്ടിയെ താമസിച്ചിരുന്ന ഹോസ്റ്റലിനു സമീപത്ത് നിന്നും മൃതശരീരം കണ്ടെത്തുകയായിരുന്നു. രാജ്യവ്യാപകമായി അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് പ്രതിയെന്ന സംശയിക്കുന്ന 34 വയസുള്ള മൈക്കില്‍ മെക്ലാന്‍ അറസ്റ്റിലായി വിവരം പോലീസ് മാധ്യമങ്ങളെ അറിയിച്ചത്. ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ കേസായിരുന്നു ഇത്. പതിമൂന്നു വയസുള്ള ഹനിയ അഗിലാര്‍ എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചു കൊലപ്പെടുത്തിയതിനും ഇയാള്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്.

പ്രതിയെ കണ്ടെത്തുന്നതിന് 500 ഇന്‍റര്‍വ്യുകളും 850 സൂചനകളും വേണ്ടിവന്നതായും പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ റോബ്‌സണ്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്‍ററില്‍ അടച്ചു. പ്രതിയെ ഡിസംബര്‍ 10 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. പല ക്രിമിനല്‍ കേസുകളിലും പ്രതിയായ ഇയാള്‍ പരോളിലിരിക്കെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

പി.പി. ചെറിയാന്‍

Share This Post