‘മാഗ്’ പ്രഥമ വോളിബോൾ ടൂർണമെന്റ് ഡിസംബർ 15നു – ശനിയാഴ്ച

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ പ്രഥമ വോളിബോൾ ടൂർണമെന്റ് നടത്തപ്പെടുന്നു. ഡിസംബർ 15നു ശനിയാഴ്ച രാവിലെ 9 മുതൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്നുള്ള വിശാലവും ആധുനിക സൗകര്യങ്ങളുമുള്ള ‘ട്രിനിറ്റി സെന്റർ’ ൽ (5810, Almeda Genoa Rd. Houston – TX 77048) വച്ചാണ് ടൂർണമെന്റ് നടത്തുന്നതെന്ന്…
മഞ്ച് ടാലന്റ് നൈറ്റിന്റേയും കുടുംബ സംഗമത്തിന്റെയും ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി

ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ സാംസ്കാരിക സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ കുടുംബ സംഗമത്തിന്റേയും ടാലന്റ് നൈറ്റിന്റേയും ടിക്കറ്റ് വിതരണോദ്ഘാടനം ഉദ്ഘാടനം ഡിസംബര്‍ 8 ശനിയാഴ്ച്ച ന്യൂജേഴ്‌സി എഡിസണ്‍ ഹോട്ടലില്‍ വച്ച് നടത്തപ്പെട്ടു.പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, ഇടതുപക്ഷ മാധ്യമ നിരീക്ഷകനുമായ റെജി ലൂക്കോസ് ആദ്യ ടിക്കറ്റ് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി.നായര്‍, ഫൊക്കാനാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍…
ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷം

ഷിക്കാഗോ: ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14-നു വെള്ളിയാഴ്ച വൈകിട്ട് 6.30-നു റോളിംഗ് മെഡോസിലുള്ള (Near 2904 Golf Road) മെഡോസ് കണ്‍വന്‍ഷന്‍ സെന്ററില്‍ (2950 Golf Road, Rolling Medows, IL) വച്ചു നടത്തപ്പെടുന്നതാണെന്ന് ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ കീര്‍ത്തി കുമാര്‍, കണ്‍വീനര്‍ ആന്റോ കവലയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.…
ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ നേതൃത്വം: ഷിജു ചെറിയത്തില്‍ പ്രസിഡന്റ്

ഷിക്കാഗോ: അംഗസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ ക്‌നാനായ സംഘടനയായ ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ 2019 þ 2020 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷിജു ചെറിയത്തിലാണ് പുതിയ പ്രസിഡന്റ്. ജയിംസ് തിരുനെല്ലിപ്പറമ്പില്‍, വൈസ് പ്രസിഡന്റ്. റോയി ചേലമലയില്‍ സെക്രട്ടറി, ടോമി എടത്തില്‍ ജോയിന്റ് സെക്രട്ടറി, ജറിന്‍ പൂതക്കരി(ട്രഷറര്‍) എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. കെസി.സി.എന്‍.എ.യുടെ വനിതാ…
ബുഷിന്റെ അന്ത്യവിശ്രമ സ്ഥലം: പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു

ഹൂസ്റ്റണ്‍: അമേരിക്കയുടെ 41മതു പ്രസിഡന്റ് ജോര്‍ജ് ഡബ്ലൂ.ബുഷിനെ അടക്കം ചെയ്ത സ്ഥലം സന്ദര്‍ശിക്കുന്നതിനു പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കി.വ്യാഴാഴ്ചയാണ് ഒരാഴ്ച നീണ്ടു നിന്ന സംസ്ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം ടെക്‌സസ് കോളേജ് സ്‌റ്റേഷനിലുള്ള ബുഷ് ലൈബ്രറി പരിസരത്ത് മൃതദേഹം അടക്കം ചെയതത്. ഡിസംബര്‍ 8 ശനിയാഴ്ച കുടുംബാംഗങ്ങളുടെ സന്ദര്‍ശനത്തിനുശേഷമാണ് പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്.പ്രസിഡന്റിന്റെ മരണവാര്‍ത്ത പുറത്തു വന്നതു…
ന്യൂജേഴ്‌സിയില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ 105 അനധികൃത കുടിയേറ്റക്കാരെ പിടികൂടി

ന്യൂജേഴ്‌സി: കഴിഞ്ഞവാരം ഇമ്മിഗ്രേഷന്‍ അധികൃതര്‍ ന്യൂജേഴ്‌സിയില്‍ നടത്തിയ വേട്ടയില്‍ അനധികൃതമായി കുടിയേറിയവരേയും, കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയും, ഇന്റര്‍ പോള്‍ അന്വേഷിക്കുന്നവരേയും, മറ്റു രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരേയും ഉള്‍പ്പെടെ 105 പേരെ അറസ്റ്റു ചെയ്തതായി ഡിസംബര്‍ 7 വെള്ളിയാഴ്ച ഇമ്മിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. അമേരിക്കയില്‍ നിന്നും പുറത്താക്കി വീണ്ടും അനധികൃതമായി പ്രവേശിച്ചവരും അറസ്റ്റു ചെയ്തവരിലുണ്ടെന്ന് ഫെഡറല്‍ ഓഫീസേഴ്‌സ് പറഞ്ഞു.ന്യൂജേഴ്‌സിയിലെ…
നോര്‍ത്ത് ടെക്‌സസില്‍ കനത്ത മഞ്ഞുവീഴ്ചയും പേമാരിയും

ടെക്‌സസ്: ലിറ്റില്‍ ഫില്‍സ്, നോര്‍ത്ത് വെസ്റ്റ് ലബക്ക്, ഏബലിന്‍, വിചിറ്റഫാള്‍സ് തുടങ്ങിയ നോര്‍ത്ത് ടെക്‌സസ് പ്രദേശങ്ങളില്‍ ഡിസംബര്‍ 7, 8, തിയ്യതികളില്‍ ഉണ്ടായ കനത്ത മഞ്ഞു വീഴ്ചയും പേമാരിയും ജന ജീവിതത്തെ കാര്യമായി ബാധിച്ചു. വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച വരെ ലബക്കില്‍ 10 ഇഞ്ച് സ്റ്റോം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നിരവധി വിദ്യാലയങ്ങള്‍…
മൂന്നാമത്‌ ഹിന്ദു -ക്രിസ്‌ത്യന്‍ അന്താരാഷ്‌ട്ര ചര്‍ച്ച  ഡിസംബര്‍ 17-19 തീയതികളില്‍ തിരുപ്പതിയില്‍

മൂന്നാമത്‌ ഹിന്ദു ക്രിസ്‌ത്യന്‍ അന്താരാഷ്‌ട്ര ചര്‍ച്ചാ സമ്മേളനം ഡിസംബര്‍ 17 മുതല്‍ 19 വരെ ഇന്ത്യയിലെ തിരുപ്പതിയില്‍ വച്ച്‌ നടക്കുന്നു. വിശുദ്ധര്‍, സന്യാസികള്‍, ആചാര്യന്‍മാര്‍, പ്രവാചകന്‍മാര്‍, പരിഷ്‌കര്‍ത്താക്കള്‍ എന്ന വിഷയത്തെകുറിച്ചാണ്‌ ഇത്തവണത്തെ ചര്‍ച്ചകള്‍. റവ. ഡോ. സെല്‍വം റോബര്‍ട്‌സണ്‍(പ്രൊട്ടസ്റ്റന്റ്‌), ഡോ.വിന്‍സന്റ്‌ ശേഖര്‍(കാത്തലിക്‌), ഫാ. ജോസഫ്‌ വര്‍ഗീസ്‌ (ഓര്‍ത്തഡോക്‌സ്‌ യു എസ്‌ എ) എന്നിവര്‍ ചര്‍ച്ചാ സമ്മേളനത്തില്‍…
ഹാനോവര്‍ ബാങ്ക് ചൈനാടൗണ്‍ ഫെഡറല്‍ സേവിങ്‌സ് ബാങ്കിനെ വാങ്ങുന്നു

ന്യൂയോര്‍ക്കിലും ബ്രൂക്‌ലിനിലും സണ്‍സെറ്റ് പാര്‍ക്കിലും ബ്രാഞ്ചുകള്‍ ഉള്ള ചൈനാടൗണ്‍ ഫെഡറല്‍ ബാങ്കിനെ ലോങ്ങ് ഐലന്‍ഡില്‍ ഉള്ള ഹാനോവര്‍ ബാങ്ക് വാങ്ങുന്നതിനു ധാരണയായി . മന്‍ഹാട്ടനിലെ ഏറ്റവും പഴയ ബാങ്കുകളില്‍ ഒന്നായ ചൈനാടൗണ്‍ ഫെഡറല്‍ സേവിങ്‌സ് ബാങ്ക് സൗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റിയില്‍ വളരെ സ്വാധീനം ഉള്ള ഒരു ബാങ്ക് ആണ് . ചൈനാടൗണ്‍ ഫെഡറല്‍ ബാങ്കിനെ ഹാനോവര്‍…
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ 34-കാരന്‍ അറസ്റ്റില്‍

ലബര്‍ട്ടണ്‍( നോര്‍ത്ത് കരോളിന): സ്കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. സ്കൂള്‍ ബസ് വരുന്ന സ്‌റ്റോപ്പിലേക്കു വീട്ടില്‍ നിന്ന് നിന്ന് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടയില്‍ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതന്‍ പതിമൂന്നുകാരിയായ ഹനിയായെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തുകയും തുടര്‍ന്നു നടന്ന പോലീസ് അനേഷണത്തില്‍ കഴിഞ്ഞദിവസം പ്രതിയായ…