ന്യൂജേഴ്‌സിയില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ 105 അനധികൃത കുടിയേറ്റക്കാരെ പിടികൂടി

ന്യൂജേഴ്‌സിയില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ 105 അനധികൃത കുടിയേറ്റക്കാരെ പിടികൂടി

ന്യൂജേഴ്‌സി: കഴിഞ്ഞവാരം ഇമ്മിഗ്രേഷന്‍ അധികൃതര്‍ ന്യൂജേഴ്‌സിയില്‍ നടത്തിയ വേട്ടയില്‍ അനധികൃതമായി കുടിയേറിയവരേയും, കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയും, ഇന്റര്‍ പോള്‍ അന്വേഷിക്കുന്നവരേയും, മറ്റു രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരേയും ഉള്‍പ്പെടെ 105 പേരെ അറസ്റ്റു ചെയ്തതായി ഡിസംബര്‍ 7 വെള്ളിയാഴ്ച ഇമ്മിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.

അമേരിക്കയില്‍ നിന്നും പുറത്താക്കി വീണ്ടും അനധികൃതമായി പ്രവേശിച്ചവരും അറസ്റ്റു ചെയ്തവരിലുണ്ടെന്ന് ഫെഡറല്‍ ഓഫീസേഴ്‌സ് പറഞ്ഞു.ന്യൂജേഴ്‌സിയിലെ 21 കൗണ്ടികളില്‍ 16 എണ്ണത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ പിടകൂടിയത്.

അറസ്റ്റു ചെയ്തവരെ ഇമ്മിഗ്രേഷന്‍ ജഡ്ജിന്റെ മുമ്പില്‍ ഹാജരാക്കി ഡിപ്പോര്‍ട്ടേഷന്‍ നടപടികള്‍ ആരംഭിക്കുമെന്നും അധികൃതര്‍ വെളിപ്പെടുത്തി. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രമ്പ് സ്വീകരിച്ചിരിക്കുന്ന സീറൊ ടോളറന്‍സ് പോളിസി (Zero Tolerance Policy) കര്‍ശനമായി നടപ്പാക്കുവാന്‍ ഇമ്മിഗ്രേഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പി.പി. ചെറിയാന്‍

Share This Post