മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ അനുശോചിച്ചു

മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ അനുശോചിച്ചു

ഷിക്കാഗോ: മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ അനുശോചനം രേഖപ്പെടുത്തി. കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി വളര്‍ന്നുവന്ന അദ്ദേഹം കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ ഐ.എന്‍.ടി.യു.സിയില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചു.

പിന്നീട് തൃശൂര്‍ ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.

അദ്ദേഹത്തിന്റെ മരണം കോണ്‍ഗ്രസിന് വലിയ നഷ്ടമാണ്. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി വര്‍ഗീസ് പാലമലയില്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post