‘മാഗ്’ പ്രഥമ വോളിബോൾ ടൂർണമെന്റ് ഡിസംബർ 15നു – ശനിയാഴ്ച

‘മാഗ്’ പ്രഥമ വോളിബോൾ ടൂർണമെന്റ് ഡിസംബർ 15നു – ശനിയാഴ്ച

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ പ്രഥമ വോളിബോൾ ടൂർണമെന്റ് നടത്തപ്പെടുന്നു.

ഡിസംബർ 15നു ശനിയാഴ്ച രാവിലെ 9 മുതൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്നുള്ള വിശാലവും ആധുനിക സൗകര്യങ്ങളുമുള്ള ‘ട്രിനിറ്റി സെന്റർ’ ൽ (5810, Almeda Genoa Rd. Houston – TX 77048) വച്ചാണ് ടൂർണമെന്റ് നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഹൂസ്റ്റണിലെ 6 പ്രമുഖ വോളീബോൾ ടീമുകളാണ് ആദ്യ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്‌. വിജയികൾക്കു എവർ റോളിങ്ങ് ട്രോഫികളും വ്യക്തിഗത ട്രോഫികളും ക്യാഷ് അവാർഡുകളും നൽകുന്നതാണ്.

ഹൂസ്റ്റണിലെ എല്ലാ കായികപ്രേമികളെയും ടൂര്ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

ജോഷ്വ ജോർജ് (പ്രസിഡന്റ്) – 281 773 7988
ബാബു മുല്ലശ്ശേരിൽ (സെക്രട്ടറി) – 281 450 1410
എബ്രഹാം തോമസ് (ട്രഷറർ) – 832 922 8187
റജി ജോൺ ( സ്പോർട്സ് കോർഡിനേറ്റർ) – 832 723 7995

ജീമോൻ റാന്നി

Share This Post