കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍:രവികുമാര്‍ ചെയര്‍മാന്‍; ജയ് കുളളമ്പില്‍ കണ്‍വീനര്‍

കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍:രവികുമാര്‍ ചെയര്‍മാന്‍; ജയ് കുളളമ്പില്‍ കണ്‍വീനര്‍

ന്യുജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ പത്താമത് ദേശിയ കണ്‍വന്‍ഷന്‍ ചെയര്‍മാനായി രവി കുമാറിനേയും കണ്‍വീനറായി ജയ് കുളളമ്പിലിനേയും നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.
ഒന്നര പതിറ്റാണ്ടായി ന്യൂജഴ്സിയില്‍ താമസിക്കുന്ന രവികുമാര്‍ വിദ്യാര്‍ത്ഥ്ി ആയിരിക്കുമ്പോള്‍ ഹൈദ്രബാദിലെ അയ്യപ്പ സമാജത്തിലൂടെയാണ് പൊതുരംഗത്തേക്ക് വന്നത്. തുടര്‍ന്ന് നിരവധി സാംസ്‌ക്കാരിക ആധ്യാത്മിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചു. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് ന്യൂജഴ്സി എക്സിക്യൂട്ടിവ് കമ്മറ്റി അംഗം, വേള്‍ഡ് മലയാളി കൗണ്‍സില്‍ രജിസ്ട്രേഷന്‍ കോ ചെയര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പ്രമുഖ വില്പന വിതരണ സ്ഥാപനങ്ങളില്‍ല്‍ ഉന്നത പദവികള്‍ വഹിച്ചു. ആലപ്പുഴ കുട്ടമ്പേരൂര്‍ സ്വദേശിയാണ്.

ന്യൂജഴ്സിയിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ് ജയ് കുളളമ്പില്‍. കേരള അസോസിയേഷന്‍ ഓഫ് ന്യുജഴ്സിയുടെ മുന്‍ അധ്യക്ഷന്‍. ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍, സൗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റി ഔട്ട്റീച്ച് എന്നവയില്‍ സജീവം.കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് ന്യൂജഴ്സി സ്ഥാപകാംഗം. ബഹുരാഷ്ട്ര സൗന്ദര്യ വര്‍ധക കമ്പനിയായ ലിയോറലിന്റെ ഐ ടി ഡയറക്ടര്‍. ഭാര്യ; ഡോ.മിനി. മക്കള്‍: ഗൗരവ്, റിതിക.

ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യൂജഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍പ്ളാസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍ നടക്കുക. മുന്‍ വര്‍ഷങ്ങളിലേതുപോലെ ആകര്‍ഷകവും ഉജ്ജ്വലവുമായ കണ്‍വന്‍ഷനാണ് രുപകല്പനചെയ്തിരിക്കുന്നതെന്ന് ഡോ.രേഖാമോനോനും കൃഷ്ണരാജും അറിയിച്ചു.

Share This Post