ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണിനു തിരശീല വീണു

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണിനു തിരശീല വീണു

ഷിക്കാഗോ: അമേരിക്ക, കാനഡ, യു.കെ. യൂറോപ്പ് എന്നിവടങ്ങളിലെ 250-തോളം കലാകാരന്മാര്‍ പങ്കെടുത്ത ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണിന് (3iii) ഗ്രാന്റ് ഫിനാലേയ്ക്ക് ശേഷം തിരശീല വീണു. ജീ വിഷന്‍ സി.ഇ.ഒ ശരണ്‍ വാലിയയുടെ നേതൃത്വത്തില്‍ റെഡ് ബെറി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന നാലു ദിവസത്തെ മത്സരങ്ങള്‍ സാന്റ് വിച്ച് മേയര്‍ റിക്ക് ഓള്‍സണും, പ്ലാനോ മേയര്‍ റോബര്‍ട്ട് ഹൗസലറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ബോര്‍ഡ് അംഗങ്ങളായ ഗോപിയോ ഷിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, പവര്‍ വേള്‍ഡ് സി.ഇ.ഒ ബ്രജ്ജ് ശര്‍മ്മ, ടെക് വേഗാ സി.ഇ.ഒ കൃഷ്ണ ബന്‍സാല്‍, ന്യൂയോര്‍ക്ക് ലൈഫ് സീനിയര്‍ വൈസ് പ്രസിഡന്റ് ജയശ്രീ പട്ടേല്‍ എന്നിവര്‍ സമ്മാനിച്ചു. പ്രമുഖ വ്യവസായിയും രണ്ട് ബില്യന്‍ വാര്‍ഷിക വിറ്റുവരവുള്ള റെഡ് ബെറി കോര്‍പറേഷന്‍ ചെയര്‍മാന്‍ ദീപക് വ്യാസ് ഗ്രാന്റ് ഫിനാലെയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്ത്യന്‍ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും, ബോളിവുഡ് ലോകത്തിലേക്ക് ഈ കലാകാരന്മാര്‍ക്ക് ഒരു ചവിട്ടുപടിയായി ഇന്ത്യന്‍ ഐക്കണ്‍ ഒരുക്കുന്ന പരിപാടികള്‍ ആയിത്തീരട്ടെ എന്നു ഉദ്ഘാടനത്തില്‍ ദീപക് വ്യാസ് പറഞ്ഞു. ഡാന്‍സ്, പാട്ട്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, ഫാഷന്‍ ഷോ, കോമഡി എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. മേജര്‍ സ്‌പോണ്‍സറായ സീ ടിവി പ്രോഗ്രാമുകള്‍ വിവിധ സെഗ്‌മെന്റുകളായി ടെലികാസ്റ്റ് ചെയ്യുന്നതാണ്.

ജോയിച്ചന്‍ പുതുക്കുളം

Share This Post