ഐഎൻഓസി ടെക്സാസ് ചാപ്റ്റർ പ്രത്യേക സമ്മേളനം – ഡിസംബർ 18നു ചൊവ്വാഴ്ച

ഐഎൻഓസി ടെക്സാസ് ചാപ്റ്റർ പ്രത്യേക സമ്മേളനം – ഡിസംബർ 18നു ചൊവ്വാഴ്ച

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ടെക്സാസ് ചാപ്റ്ററിന്റെ ഒരു പ്രത്യേക സമ്മേളനം ഡിസംബർ 18നു ചൊവ്വാഴ്ച നടത്തപ്പെടുന്നതാണ്.

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ ശക്തമായ തിരിച്ചു വരവ് അടയാളപ്പെടുത്തി രാജസ്ഥാൻ, ചത്തീസ്ഘട്ട്, മദ്ധ്യപ്രദേശ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, ഹിന്ദി ഹൃദയഭൂമിയിൽ, ഉജ്ജ്വല വിജയം കൈവരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിജയത്തിൽ ആഹ്ലാദം പങ്കിടുന്നതിനാണു പ്രത്യേക സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോർഡിലുള്ള കേരളത്തനിമ റെസ്റ്റോറന്റിൽ വച്ച് (3776, Cartwright Rd, Missouri City, TX 77459) നടത്തപെടുന്ന യോഗത്തിൽ പ്രസിഡണ്ട് ജോസഫ് ഏബ്രഹാം അദ്ധ്യക്ഷത വഹിയ്ക്കും.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന സാം പെട്രോഡ ചെയർമാനായി രൂപം കൊടുത്തിട്ടുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എയുടെ ടെക്സാസ് സംസ്ഥാനത്തിലെ മെമ്പർഷിപ് കാമ്പയിനിന്റെ ഉത്ഘാടനവും തദവസരത്തിൽ നടക്കും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എയിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നൂറു കണക്കിന് അംഗങ്ങളാണ് പുതുതായി അംഗത്വം എടുത്തു കൊണ്ടിരിക്കുന്നത്.

2019 ൽ നടക്കുവാൻ പോകുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്കു ശക്തി പകരുന്നതിനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതൃത്വത്തിനു അഭിനന്ദനങ്ങൾ രേഖപെടുത്തത്തിനും വേണ്ടി കൂടുന്ന ഈ സമ്മേളനത്തിലേക്ക്‌ എല്ലാ കോൺഗ്രസ്സ് അനുഭാവികളെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

ജോസഫ് ഏബ്രഹാം (പ്രസിഡണ്ട്) – 713 582 9517
ബേബി മണക്കുന്നേൽ (സെക്രട്ടറി) – 713 291 9721
ജീമോൻ റാന്നി (ജോ.സെക്രട്ടറി) – 407 718 4805
ഏബ്രഹാം തോമസ് (ട്രഷറർ) – 832 922 8187

ജീമോൻ റാന്നി

Share This Post