ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷം

ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷം

ഷിക്കാഗോ: ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14-നു വെള്ളിയാഴ്ച വൈകിട്ട് 6.30-നു റോളിംഗ് മെഡോസിലുള്ള (Near 2904 Golf Road) മെഡോസ് കണ്‍വന്‍ഷന്‍ സെന്ററില്‍ (2950 Golf Road, Rolling Medows, IL) വച്ചു നടത്തപ്പെടുന്നതാണെന്ന് ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ കീര്‍ത്തി കുമാര്‍, കണ്‍വീനര്‍ ആന്റോ കവലയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രാര്‍ത്ഥിച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥികളായി ഇല്ലിനോയ്‌സിലെ പുതിയ ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്കര്‍, യു.എസ് കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി, കോണ്‍സല്‍ ജനറല്‍ നീതാ ഭൂഷണ്‍, കോണ്‍ഗ്രസ് മാന്‍ ബ്രെഡ് ഷിന്‍ഡര്‍, മറ്റ് സ്റ്റേറ്റ് സെനറ്റര്‍മാര്‍, മേയര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ നടത്തുന്ന കരോള്‍ സര്‍വീസ്, ഡാന്‍സ്, സ്കിറ്റ് എന്നിവയുണ്ടായിരിക്കും. ക്രിസ്തുമസ് ഡിന്നറും ഈവര്‍ഷം ഒരുക്കിയിട്ടുണ്ട്.

ഈവര്‍ഷം ആദ്യമായാണ് ഇന്ത്യന്‍ ക്രിസ്ത്യാനികളുടെ കൂട്ടായുള്ള ക്രിസ്തുമസ് ആഘോഷങ്ങള്‍ നടക്കുന്നത്. ആഘോഷങ്ങളിലേക്ക് സഭാ വ്യത്യാസമില്ലാതെ എല്ലാ മലയാളികളുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഏതെങ്കിലും ക്രിസ്തുമസ് പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ gladsonvarghese@sbcglobal.net-ല്‍ ബന്ധപ്പെടുക.

ജോയിച്ചന്‍ പുതുക്കുളം

Share This Post