ഹാനോവര്‍ ബാങ്ക് ചൈനാടൗണ്‍ ഫെഡറല്‍ സേവിങ്‌സ് ബാങ്കിനെ വാങ്ങുന്നു

ഹാനോവര്‍ ബാങ്ക് ചൈനാടൗണ്‍ ഫെഡറല്‍ സേവിങ്‌സ് ബാങ്കിനെ വാങ്ങുന്നു

ന്യൂയോര്‍ക്കിലും ബ്രൂക്‌ലിനിലും സണ്‍സെറ്റ് പാര്‍ക്കിലും ബ്രാഞ്ചുകള്‍ ഉള്ള ചൈനാടൗണ്‍ ഫെഡറല്‍ ബാങ്കിനെ ലോങ്ങ് ഐലന്‍ഡില്‍ ഉള്ള ഹാനോവര്‍ ബാങ്ക് വാങ്ങുന്നതിനു ധാരണയായി . മന്‍ഹാട്ടനിലെ ഏറ്റവും പഴയ ബാങ്കുകളില്‍ ഒന്നായ ചൈനാടൗണ്‍ ഫെഡറല്‍ സേവിങ്‌സ് ബാങ്ക് സൗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റിയില്‍ വളരെ സ്വാധീനം ഉള്ള ഒരു ബാങ്ക് ആണ് .

ചൈനാടൗണ്‍ ഫെഡറല്‍ ബാങ്കിനെ ഹാനോവര്‍ ബാങ്ക് വാങ്ങുന്നതോടുകൂടി ന്യൂയോര്‍ക്ക് െ്രെടസ്‌റ്റേറ്റ് ഭാഗത്തു ഹാനോവര്‍ ബാങ്കിന്റെ നിറസാന്നിധ്യം ഇനി ഉണ്ടാകുന്നതാണ്. അതുപോലെ തന്നെ ഫ്‌ളഷിങ്ങില്‍ ഹാനോവര്‍ ബാങ്കിന്റെ ബ്രാഞ്ച് തുടങ്ങുവാനായി സ്ഥലം ഏറ്റെടുത്തതായി ബാങ്ക് സിഇഒ മൈക്കിള്‍ പ്യൂര്‍റോ പറയുകയുണ്ടായി. ഹാനോവര്‍ ബാങ്കിന്റെ വളര്‍ച്ചക്ക് സഹായിച്ച എല്ലാവര്ക്കും ബാങ്ക് ഡയറക്ടര്‍ .വര്‍ക്കി ഏബ്രഹാം നന്ദി അറിയിച്ചു. അതുപോലെ തന്നെ ഒരു നല്ല ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുത്തൂറ്റ് ഗ്രൂപ്പിന്റെ ഇന്‍വെസ്‌റ്‌മെന്റും സാന്നിധ്യവും ഈ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടി. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു ഫിനാന്‍ഷ്യല്‍ ഇന്‌സ്ടിട്യൂഷന്‍ ആയി ബാങ്ക് വളര്‍ന്നതില്‍ അഭിമാനിക്കുന്നു എന്ന് ബാങ്കിന്റെ ഒരു പ്രധാന ഷെയര്‍ ഹോള്‍ഡര്‍ കൂടിയായ ജോണ്‍ ടൈറ്റസ് വ്യക്തമാക്കി. ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ടീമിന്റെ ഒന്നിച്ചുള്ള പ്രവര്‍ത്തനവും കസ്റ്റമേഴ്‌സിന്റെ ബാങ്കിന്റലുള്ള വിശ്വാസവും അമേരിക്കയിലെ മികച്ച ബാങ്കുകളില്‍ ഒന്നാക്കി ബാങ്കിനെ വളര്‍ത്തിയതായി ബാങ്ക് സിഇഒ .മൈക്കിള്‍ പ്യൂര്‍റോ പറയുകയുണ്ടായി.

ജോയിച്ചന്‍ പുതുക്കുളം

Share This Post