ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ ഫ്‌ളോറിഡ ക്വയര്‍ ഫെസ്റ്റിനു തിരശീല ഉയരുന്നു

ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ ഫ്‌ളോറിഡ ക്വയര്‍ ഫെസ്റ്റിനു തിരശീല ഉയരുന്നു

റ്റാമ്പാ, ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളികളുടെ സ്വീകരണ മുറിയിലെ നിറസാന്നിധ്യമായി മാറിക്കഴിഞ്ഞിരിക്കുന്ന ഫ്‌ളവേഴ്‌സ് ടി.വി. യു.എസ്.എയുടെ ഫ്‌ളോറിഡ ക്വയര്‍ ഫെസ്റ്റ് 2018 ഡിസംബര്‍ രണ്ടിനു ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ നടക്കും. ഫ്‌ളോറിഡയിലെ വിവിധ സിറ്റികളില്‍ നിന്നുമുള്ള ദേവാലയങ്ങളിലെ ഗായക സംഘങ്ങള്‍ ഇതില്‍ അതിഥികളായി പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷം ഫ്‌ളവേഴ്‌സ് ടിവിയുടെ നേതൃത്വത്തില്‍ അമേരിക്കയിലുടനീളം സംഘടിപ്പിച്ച കരോള്‍ ഫെസ്റ്റ് 2017-നു വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പതിവുപോലെ ഈവര്‍ഷത്തെ പരിപാടികളും പൂര്‍ണ്ണമായി ഫ്‌ളവേഴ്‌സ് ടിവി ലോകമെമ്പാടും സംപ്രേഷണം ചെയ്യുന്നതാണ്.

“ഫ്‌ളോറിഡ ക്വയര്‍ഫെസ്റ്റ് 2018’ന്റെ വിജയത്തിനായി സജി കരിമ്പന്നൂര്‍ (റീജണല്‍ മാനേജര്‍), 813 263 6302, ഡോ. രവീന്ദ്രനാഥന്‍, ഷാജി ജോസഫ്, റ്റി. ഉണ്ണികൃഷ്ണന്‍, ജോയി കുറ്റിയാനി, നന്ദകുമാര്‍, പ്രജില്‍ അലക്‌സാണ്ടര്‍, നാന്‍സി മാത്യു, ഷീലാ ഷാജു, ജിബി പീറ്റര്‍, പൗലോസ് കുയിലാടന്‍, സ്കറിയ കല്ലറയ്ക്കല്‍, ബേബിച്ചന്‍ ചാലില്‍ തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു.

സജി കരിമ്പന്നൂര്‍ (റീജണല്‍ മാനേജര്‍)

Share This Post