ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം 2018 ഡിസംബര്‍ 8-ന്

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം 2018 ഡിസംബര്‍ 8-ന്

ഷിക്കാഗോ: ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ എട്ടാംതീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ ( 426 N West Ave, Elmhurst, IL 60126) വച്ചു ആഘോഷിക്കും.

ഫാ. അനീഷ് പള്ളിയില്‍, ഫാ. ടോം രാജേഷ് പള്ളിയില്‍ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ എട്ടാംതീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വിശുദ്ധ കുര്‍ബാന ആരംഭിക്കുകയും തുടര്‍ന്നു പാരീഷ് ഹാളില്‍ നടത്തപ്പെടുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ച് സാന്റായുടെ വരവേല്പും, ക്രിസ്തുമസ് കരോളും, കലാപരിപാടികളും, ക്രിസ്തുമസ് വിരുന്നും ഉണ്ടായിരിക്കും.

പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോയും ഭാരവാഹികളും എല്ലാ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് അംഗങ്ങളേയും, മറ്റു സമൂഹത്തിലെ സ്‌നേഹിതരേയും ഈ ക്രിസ്തുമസ് ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (630 400 1172), ജോമോന്‍ പണിക്കത്തറ (630 373 2134), ബിനു അലക്‌സ് (630 217 6778), വിജയ് വിന്‍സെന്റ് (847 909 1252).

ജോയിച്ചന്‍ പുതുക്കുളം

Share This Post