ബുഷിന്റെ അന്ത്യവിശ്രമ സ്ഥലം: പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു

ബുഷിന്റെ അന്ത്യവിശ്രമ സ്ഥലം: പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു

ഹൂസ്റ്റണ്‍: അമേരിക്കയുടെ 41മതു പ്രസിഡന്റ് ജോര്‍ജ് ഡബ്ലൂ.ബുഷിനെ അടക്കം ചെയ്ത സ്ഥലം സന്ദര്‍ശിക്കുന്നതിനു പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കി.വ്യാഴാഴ്ചയാണ് ഒരാഴ്ച നീണ്ടു നിന്ന സംസ്ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം ടെക്‌സസ് കോളേജ് സ്‌റ്റേഷനിലുള്ള ബുഷ് ലൈബ്രറി പരിസരത്ത് മൃതദേഹം അടക്കം ചെയതത്.

ഡിസംബര്‍ 8 ശനിയാഴ്ച കുടുംബാംഗങ്ങളുടെ സന്ദര്‍ശനത്തിനുശേഷമാണ് പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്.പ്രസിഡന്റിന്റെ മരണവാര്‍ത്ത പുറത്തു വന്നതു മുതല്‍ അടച്ചിട്ടിരുന്ന ബുഷ് പ്രസിഡന്‍ഷ്യല്‍ ലൈബ്രറി വെള്ളിയാഴ്ചയും അടഞ്ഞു കിടന്നുവെങ്കിലും ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു.

ഗ്രേവ് സൈഡിലേക്ക് ശനിയാഴ്ച രാവിലെ 9.30 മുതല്‍ രാത്രി 8 മണിവരെയാണ് സന്ദര്‍ശനം അനുവദിച്ചിരുന്നത്. പ്രവേശനം സൗജന്യമായിരുന്നു. ബാര്‍ബര ബുഷ്, മകള്‍ റോബിന്‍ എന്നിവര്‍ക്ക് സമീപമാണ് ബുഷിന്റേയും അന്ത്യവിശ്രമം.

പി.പി. ചെറിയാന്‍

Share This Post