അസാധാരണ ദൗത്യനിര്‍വഹണത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ സാധാരണക്കാര്‍: സോജി സക്കറിയ

അസാധാരണ ദൗത്യനിര്‍വഹണത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ സാധാരണക്കാര്‍: സോജി സക്കറിയ

മസ്കിറ്റ് (ഡാളസ്സ്): അസാധ്യമെന്ന് മനുഷ്യര്‍ വിധിയഴുതുന്ന അസാധാരണ ദൗത്യ നിര്‍വ്വഹണത്തിനായി ദൈവ നിയോഗം ലഭിക്കുന്നത് പലപ്പോഴും സാധാരണയില്‍ സാധാരണക്കാരായവര്‍ക്കാണെന്ന് ഡാളസ്സ് യൂത്ത് ഇവാനുലിസ്റ്റ് സോജി സക്കറിയ അഭിപ്രായപ്പെട്ടു.

നൊയമ്പാചരണത്തിന്റെ ഭാഗമായി മാര്‍ത്തോമ സഭയായി ഡിസംബര്‍ 2 ഞായറാഴ്ച തിരഞ്ഞെടുത്തിരിക്കുന്ന ‘സുവാര്‍ത്തായുടെ ആഘോഷം’ എന്ന വിഷയത്തെ ആസ്പദമാക്കി ഞായറാഴ്ച രാവിലെ ഡാളസ്സ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ധ്യാന പ്രസംഗം നടത്തുകയായിരുന്നു സോജി സക്കറിയ.

സമൂഹത്തില്‍ മുഖ്യസ്ഥാനമോ പ്രതാപമോ സാമ്പത്തികമോ ഇല്ലാതിരുന്ന കന്യകയായ മറിയയെ ദൈവപുത്രന്റെ ജനനത്തിനു വേണ്ടി തിരഞ്ഞെടുത്തതും. ദൈവപുതേരത്തെ വരവ് പ്രഘോഷിക്കുവാന്‍ നിയോഗിക്കപ്പെട്ട സ്‌നാപക യോഹന്നാന്റെ മാതാപിതാക്കളായ എലിസബത്തിനേയും സെവര്യാവിനേയും തിരഞ്ഞെടുത്തതും സാധാരണക്കാരെ അസാധാരണ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ദൈവീക പദ്ധതിയുടെ ഭാഗമാണെന്ന് സോജി വചനാടിസ്ഥാനത്തില്‍ വ്യാഖ്യാനിച്ചു.

കന്യക മറിയാമിന്റെ ഗര്‍ഭധാരണവും, മച്ചിയന്ന് വിധിയെഴുതിയ എലിസബത്തിന്റെ ഗര്‍ഭധാരണവും ‘ലൂക്കോസ്’ ലേഖന കര്‍ത്താവും വൈദ്യനുമായ ലൂക്കോസിന്റെ ചിന്തകള്‍ക്കപ്പുറമായിരുന്നുവെന്നും സോജി പറഞ്ഞു.

ദൈവീക നിയോഗം നിറവേറപ്പെടണമെങ്കില്‍ നാം നമ്മെ തന്നെ പൂര്‍ണ്ണമായും താഴ്ത്തി സമര്‍പ്പിക്കണമെന്നും, മറിയ ദൂതനോട് പറഞ്ഞപോലെ ഞാന്‍ കര്‍ത്താവിന്റെ ദാസി, അവന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ എന്ന് പ്രതികരിക്കുവാന്‍ കൂടി നാം സന്നദ്ധരാകണമെന്നും സോജി ഉദ്‌ബോധിപ്പിച്ചു. റവ മാത്യു ജോസഫച്ചന്‍ സോജിയെ പരിചയപ്പെടുത്തി.

പി.പി. ചെറിയാന്‍

Share This Post