അന്നമ്മ ഉമ്മൻ (മേഴ്‌സി) നിര്യാതയായി

അന്നമ്മ ഉമ്മൻ (മേഴ്‌സി) നിര്യാതയായി

ഹൂസ്റ്റൺ: മാർത്തോമ്മ സഭയിലെ സീനിയർ വൈദികരിലൊരാളായ കാർത്തികപ്പള്ളി പാണ്ടിയാലക്കൽ റവ.ഉമ്മൻ ശാമുവേൽ ന്റെ (നൈസ് അച്ചൻ) സഹധർമ്മിണിയും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മ ഇടവക ഗായകസംഘം അസിസ്റ്റന്റ് ലീഡർ സാം റോജിൻ ഉമ്മന്റെ മാതാവുമായ അന്നമ്മ ഉമ്മൻ (മേഴ്‌സി കൊച്ചമ്മ – 65 വയസ്സ്) നിര്യാതയായി. പരേത മാവേലിക്കര ചെറുകോൽ പുതുപ്പുരയ്ക്കൽ കുടുംബാംഗമാണ്.

മക്കൾ : സാം റോജിൻ ഉമ്മൻ (ഹൂസ്റ്റൺ), പ്രെറ്റി സാറ തോമസ് (ബഹറിൻ)
മരുമക്കൾ: ഡോ. ആൻ ഉമ്മൻ (ഹൂസ്റ്റൺ), ലളിത് തോമസ് (ബഹറിൻ)
കൊച്ചുമക്കൾ; റോണി, മന്ന, നൈസിയാ, കെൻ, ഡെയ്ൻ.

ശവസംസ്കാര ശുശ്രൂഷകൾ ഡിസംബർ 13നു വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതാണ്.

തുടർന്ന് 3 മണിക്ക് കാർത്തികപ്പള്ളി മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന ശുശ്രൂഷകൾക്കു ഡോ. ജോസഫ് മാർത്തോമാ മെത്രാപോലിത്ത മുഖ്യകാർമ്മികത്വവും ജോസഫ് മാർ ബർണബാസ്‌ എപ്പിസ്കോപ്പ, ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ എന്നിവർ സഹകാർമ്മി കത്വവും വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 91 9446116855 (റോജിൻ-ഇന്ത്യ)

ജീമോൻ റാന്നി

Share This Post