അന്നമ്മ ഡാനിയല്‍ (92) ലോംഗ് ഐലന്‍ഡില്‍ നിര്യാതയായി

അന്നമ്മ ഡാനിയല്‍ (92) ലോംഗ് ഐലന്‍ഡില്‍ നിര്യാതയായി

ന്യുയോര്‍ക്ക്: പ്രശസ്ത നിരൂപകനും യൂണിവേഴ്‌സിറ്റി കോളജ് റിട്ട. പ്രൊഫസറുമായ കെ.എം. ഡാനിയലിന്റെ ഭാര്യ അന്നമ്മ ഡാനിയല്‍ (92) ലോംഗ് ഐലന്‍ഡില്‍ നിര്യാതയായി. മേപ്രാല്‍ കോഴിമണ്ണില്‍ കുടുംബാംഗമായ അവര്‍ 40 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്. പ്രൊഫ. ഡാനിയയല്‍ 1988ല്‍ നിര്യാതനായി. 1975ലാണു റിട്ടയര്‍ ചെയ്തത്.

ഇടയാറന്മുള സ്വദേശിയായിരുന്ന അദ്ധേഹംമഹാകവി കെ. വി.സൈമന്റെ ഇളയ സഹോദരന്റെ പുത്രനാണ്.

മക്കള്‍: റഞ്ചി ഡാനിയല്‍ മാത്യുസ്, സുരേഷ് ഡാനിയല്‍ ജോര്‍ജ്, ജൂണിസ് ഡാനിയല്‍ റേച്ചല്‍, മോഹന്‍ ഡാനിയല്‍ ജേക്കബ്, രമണി ഡാനിയല്‍ മറിയം, ഷാജി ഡാനിയല്‍ ജോണ്‍സണ്‍,ഷോളി ഡാനിയല്‍ സൂസന്‍, പ്രദീപ് ഡാനിയല്‍ ജോസഫ്.

തിരുവനന്തപുരത്തുള്ള ഷാജി ഒഴിച്ച് മറ്റു മക്കളെല്ലാം ലോംഗ് ഐലന്‍ഡില്‍ താമസിക്കുന്നു.

മരുമക്കള്‍: സാറാമ്മ, ശോശാമ്മ, ജോസഫ് വര്‍ഗീസ്, എലിസബത്ത്, ഡാനിയയല്‍ തോമസ്, ഷെര്‍ളി, തോമസ് കെ. ജോണ്‍, ഉഷ ജോസഫ്.

14 കൊച്ചു മക്കളും അവര്‍ക്ക് 12 മക്കളുമുണ്ട്.

പൊതുദര്‍ശനം: ഡിസം 7 വെള്ളി 5 മുതല്‍ 9 വരെ: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, 2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യുയോര്‍ക്ക് 11040

സംസ്കാര ശുശ്രൂഷ ഡിസബര്‍ 8നു ശനി രാവിലെ 9 മണി:ശാലേം മാര്‍ത്തോമ്മാ ചര്‍ച്ച്, 45 നോര്‍ത്ത് സര്‍വീസ് റോഡ്, ഡിക്‌സ് ഹില്‍സ്, ന്യു യോര്‍ക്ക്

വിവരങ്ങള്‍ക്ക്:: പ്രദീപ് ജോസഫ് 6316629392, സുരേഷ് ജോര്‍ജ്5164767717

Share This Post