2019 സീറോ മലബാര്‍ ‍ദേശീയ ‍കണ്‍വന്‍ഷന്‍: പേർലാന്റിൽ കിക്കോഫ് നാളെ

2019 സീറോ മലബാര്‍  ‍ദേശീയ  ‍കണ്‍വന്‍ഷന്‍:  പേർലാന്റിൽ  കിക്കോഫ് നാളെ

പേർലാന്റ് (ഹൂസ്റ്റൺ): 2019 സീറോ മലബാര്‍ ‍ദേശീയ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് പേർലാന്റിൽ ഡിസംബർ 9 ഞായറാഴ്ച നടക്കും.

രൂപതാ സഹായ മെത്രാൻ മാർ. ജോയ് ആലപ്പാട്ട്, ഹൂസ്റ്റൺ ഫോറോനാ വികാരിയും കോ-കണ്‍വീനറുമായ വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, കൺവൻഷനു ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ ഫൊറോനയിൽ നിന്നെത്തുന്ന കൺവൻഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

അഞ്ഞൂറോളം കുടുംബങ്ങൾ കൺവൻഷനു ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. പേർലാന്റിൽ നടക്കുന്ന കൺവൻഷൻ രജിസ്ട്രഷൻ കിക്കോഫിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സണ്ണി ടോം അറിയിച്ചു.

വികാരി റൂബൻ ജെ താന്നിക്കൽ , ട്രസ്റ്റിമാരായ ഫെളെമിങ് ജോർജ് , ജെയിംസ് ജോർജി, അഭിലാഷ് ഫ്രാൻസിസ് , ലോക്കൽ കോർഡിനേറ്റേഴ്‌സ് ജോർജ് ഫിലിപ്പ് , സന്തോഷ് ഐപ്പ് ,സന്തോഷ് തുണ്ടിയിൽ, തുടങ്ങിയവർ നേതൃത്വം നൽകും. ഹൂസ്റ്റണിൽ 2019 ആഗസ്ത് ഒന്ന് മുതൽ നാല് വരെയാണ് ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ കൺവൻഷൻ നടക്കുക.

മാർട്ടിൻ വിലങ്ങോലിൽ

Share This Post