വേള്‍ഡ് മലയാളി കൗണ്‍സില്‍ മാധ്യമ ഗുരുക്കന്മാരെ ആദരിക്കുന്നു

വേള്‍ഡ് മലയാളി കൗണ്‍സില്‍ മാധ്യമ ഗുരുക്കന്മാരെ ആദരിക്കുന്നു

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 1 വ്യാഴാഴ്ച വൈകിട്ട് 7മണി മുതല്‍ 9മണി വരെ എഡിസണിലുള്ള ഇഹോട്ടലില്‍ വച്ച് കേരള പിറവി ദിനം ആഘോഷിക്കുന്നു .നമ്മുടെ പൈതൃകവും സംസ്കൃതിയും തലമുറകളിലേക്ക് പകരാന്‍ സഹായകമാകുന്ന മലയാള ഭാഷയുടെ കാവല്‍ക്കാരായി എന്നും നിന്നിട്ടുള്ളത് മാധ്യമങ്ങളാണ് .പത്ര മാധ്യമത്തിന്റെ സാദ്ധ്യതകള്‍ ഉപയോഗിച്ച് അമേരിക്കയില്‍ മലയാള ഭാഷയുടെ വേരറ്റുപോകാതെ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഓണ്‍ലൈന്‍ അച്ചടി മാധ്യമങ്ങളുടെ സാരഥികളായ ശ്രീ ജെ മാത്യൂസ് , ശ്രീ ജോര്‍ജ് ജോസഫ് എന്നിവരെ വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂ ജേഴ്‌സി പ്രൊവിന്‍സ് കേരള പിറവി ദിനത്തില്‍ ആദരിക്കുന്നു

ജനനി മാസികയുടെ മുഖ്യപത്രാധിപരും ഗുരുകുലം മലയാളം സ്കൂള്‍ സ്ഥാപകനുമാണ് ശ്രീ ജെ മാത്യൂസ് .അമേരിക്കന്‍ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഓണ്‍ലൈന്‍ പത്രം ഇ മലയാളിയുടെ മാനേജിങ്ഡയറക്ടര്‍ ആണ് ശ്രീ ജോര്‍ജ് ജോസഫ് .

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റും അശ്വമേധം ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ശ്രീ മധു രാജനും റിപ്പോര്‍ട്ടര്‍ ടെലിവിഷന്‍ ചാനലിന്റെ ഇന്റര്‍നാഷണല്‍ ഡിവിഷന്‍ ഗ്ലോബല്‍ റിപ്പോര്‍ട്ടറിന്റെ ബ്രോഡ്ക്യാസ്‌റ് ഡയറക്ടറായ ശ്രീമതി വിനീത നായരും കേരള പിറവി ദിന സന്ദേശം നല്‍കുന്നു

അമേരിക്കയില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ മലയാള സാഹിത്യത്തിന്‍റെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ച് ശ്രീ ഷോളി കുമ്പളവേലി മോഡറേറ്ററായി ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നു .അതെ തുടര്‍ന്ന് ” എന്റെ കേരളം” ഉപന്യാസ മത്സര വിജയികളായ വിദ്യാര്‍ത്ഥികള്‍ അവരുടെ സൃഷ്ടികള്‍ സദസ്യര്‍ക്കു മുന്‍പാകെ അവതരിപ്പിക്കുന്നു .

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ( reorganization ) ശ്രീ തോമസ് മൊട്ടക്കല്‍” എന്റെ മലയാളം , ഭൂമി മലയാളം ” ഭാഷ പ്രതിജ്ഞ ചൊല്ലികൊടുത്തതിനു ശേഷം ന്യൂജേഴ്‌സി പ്രൊവിന്‍സിന്റെ ഭാരവാഹികള്‍ നയിക്കുന്ന സംഘഗാനവും ഉണ്ടായിരിക്കും.

കേരള തനിമയാര്‍ന്ന നൃത്തശില്പവും പ്രശസ്ത ഗായകര്‍ ആലപിക്കുന്ന ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള കേരള പിറവി ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് എല്ലാ മലയാളികളോടും വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി അഭ്യര്‍ഥിച്ചു.

Share This Post