വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ ന്യൂയോര്‍ക്കില്‍ 18-ന്

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ ന്യൂയോര്‍ക്കില്‍ 18-ന്

ന്യൂയോര്‍ക്ക്: കാര്‍മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് (സി എം ഐ) സ്ഥാപകന്‍ വിശുദ്ധ കുറിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുനാള്‍ മഹാമഹം നവംബര്‍ 18 ഞായര്‍ വൈകിട്ട് 4 മണിക്ക് മന്‍ഹാട്ടന്‍ അവന്യുവിലുള്ള സെന്റ് ആന്റണി സെന്റ് അല്‍ഫോണ്‍സാസ് ചര്‍ച്ചില്‍വെച്ച് ആഘോഷിക്കുന്നു.

അന്നേ ദിവസം നടക്കുന്ന പ്രത്യേക മാസ്സിന് സീറൊ മലങ്കര കാത്തലിക്ക് ബിഷപ്പ് മോസ്റ്റ് റവ ഡോ ഫിലിപ്പോസ് മാര്‍ സ്‌റ്റെഫാനോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് പാരിഷ് ഹാളില്‍ റിസപ്ഷനും ഉണ്ടായിരിക്കുമെന്ന് ഫാ കാവുങ്കല്‍ ഡേവി (സി എം ഐ) ഫാ ആന്റണി വടകര എന്നിവര്‍ അറിയിച്ചു.

ഫീസ്റ്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും ഇവര്‍ പറഞ്ഞു. മന്‍ഹാട്ടന്‍ അവന്യൂവില്‍ റിസെര്‍വ്ഡ് പാര്‍ക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും. റവ ഫാ പോളി തെക്കന്‍ അറിയിച്ചതാണിത്.കൂടുതല്‍ വിവരങ്ങള്‍ക്ക് 718 290 3691, 926 271 8870.

പി.പി. ചെറിയാന്‍

Share This Post