ടോം സ്വാസി, കെവിന്‍ തോമസ് , ആനാ ക്യാപ്‌ലൈന്‍ , ജോണ്‍ സി ലിയു, ഉഷിര്‍ പണ്ഡിറ്റ് ഡുറാന്റ് എന്നിവര്‍ക്ക് വന്‍ സ്വീകരണം

ടോം സ്വാസി, കെവിന്‍ തോമസ് , ആനാ ക്യാപ്‌ലൈന്‍ , ജോണ്‍ സി ലിയു, ഉഷിര്‍ പണ്ഡിറ്റ് ഡുറാന്റ് എന്നിവര്‍ക്ക് വന്‍ സ്വീകരണം

ന്യൂയോര്‍ക്ക് :നോര്‍ത്ത് ഹെംപ്സ്റ്റഡ് മലയാളി അസോസിയേഷന്റെ (നഹിമ) ആഭിമുഖ്യത്തില്‍, ലോങ്ങ് ഐലന്റിലുള്ള ഇതര സാംസ്കാരിക സംഘടനകളൂടെ സഹകരണത്തോടെ, ന്യൂഹൈഡ് പാര്‍ക്കിലുള്ള ക്ലിന്റണ്‍ ജി.മാര്‍ട്ടിന്‍ പാര്‍ക്കില്‍ വച്ച് ഈ വരുന്ന നവംബര് 25 നു, ഞായറാഴ്ച 5 :00 പിഎം നു,നാസു കൗണ്ടി, ക്യുന്‍സ് എന്നിവിടങ്ങളില്‍ നിന്ന് അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍, വിജയികളായ കോണ്‍ഗ്രെസ്സ്മാന്‍,സെനറ്റര്‍,സുപ്രീം കോര്‍ട്ട് ജഡ്ജ് എന്നിവര്‍ക്ക് സ്വീകരണം നല്‍കുന്നു.

ഇന്ത്യന്‍ ജനതയ്ക്കും, പ്രവാസി മലയാളികള്‍ക്കും ഏറെ ആഹ്ലാദപ്രദമായ ഈ ധന്യ സമ്മേളനം വിജയകരമാക്കുവാന്‍ ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി, ഭാരവാഹികള്‍ അറിയിച്ചു. അമേരിക്കന്‍ മലയാളികളുടെ രണ്ടാം തലമുറയെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭം കുറിച്ച ഈ സംഘടന, അതിന്റെ തുടക്കം മുതല്‍ തന്നെ ആയതില്‍ സജീവജാഗരൂകരായിരുന്നു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനും, മലയാളിയുമായ കെവിന്‍ തോമസിന്റെ വിജയം ഒരു ചരിത്ര വിജയവും, പ്രവാസി മലയാളികള്‍ക്കും, സംഘടനയ്ക്കും കൂടുതല്‍ ആവേശം പകരുന്നതുമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇവര്‍ക്ക് വേണ്ടിയുള്ള ഇലെക്ഷന്‍ ക്യാമ്പയിന്‍, ധന സമാഹരണം, ഡോര്‍ ടു ഡോര്‍ വര്‍ക്ക് എന്നിവയില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഈ സംഘടന മറ്റുള്ള ഇതര സംഘടനകള്‍ക്കു ഒരു പ്രചോദനമാണ് .സ്ഥലം : ക്ലിന്റണ്‍ ജി മാര്‍ട്ടിന്‍ പാര്‍ക്ക് , 1601 മാര്‍ക്കസ് അവന്യൂ, ന്യൂഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക്, 11040. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡിന്‍സില്‍ ജോര്‍ജ് :5166374969
ആഷ്‌ലി എബ്രഹാം : 516 974 3665

ജോയിച്ചന്‍ പുതുക്കുളം

Share This Post