തോമസ് മാത്യു (റോയ്, 62) സൗത്ത് ഫ്‌ളോറിഡയില്‍ നിര്യാതനായി

തോമസ് മാത്യു (റോയ്, 62) സൗത്ത് ഫ്‌ളോറിഡയില്‍ നിര്യാതനായി

സൗത്ത് ഫ്‌ളോറിഡ: അയിരൂര്‍ പ്ലാങ്കമണ്ണ്‍ പൊടിപ്പാറ ആനക്കല്ലില്‍ പരേതരായ എ.എം. തോമസിന്റെയും മറിയാമ്മയുടെയും മകന്‍ തോമസ് മാത്യു (റോയ്, 62) സൗത്ത് ഫ്‌ളോറിഡയില്‍ നിര്യാതനായി. ഭാര്യ തിരുവനന്തപുരം അച്ഛാവേലില്‍ ആനി മാത്യു. മക്കള്‍: റൂബിന്‍, റൂബിള്‍, രോഹിത്. മരുമക്കള്‍: അഞ്ജു, റീറ്റു.

പരേതന്‍ മൂന്നു ദശാബ്ദ കാലം കുവൈറ്റില്‍ ഉദ്യോഗസ്ഥനായിരുന്നു. കുവൈറ്റ് സിറ്റി മാര്‍ത്തോമാ പള്ളിയിലെ ഒരു സജീവ പ്രവര്‍ത്തകനായിരുന്നു പരേതന്‍.

പൊത്യദര്‍ശനം: സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച്, ഡിസംബര്‍ 1 ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ. മൃതദേഹം പിന്നീട് അയിരൂര്‍ കാര്‍മേല്‍ മാര്‍ത്തോമാ പള്ളിയില്‍ സംസ്കരിക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു ജോസഫ്: 954 736 9468.

ജോയിച്ചന്‍ പുതുക്കുളം

Share This Post