തോമസ് മാത്യു (റോയ്) ഫ്ലോറിഡയിൽ നിര്യാതനായി – പൊതുദർശനം ശനിയാഴ്ച

തോമസ് മാത്യു (റോയ്) ഫ്ലോറിഡയിൽ നിര്യാതനായി – പൊതുദർശനം ശനിയാഴ്ച

കൂപ്പർ സിറ്റി (സൗത്ത് ഫ്ലോറിഡ): അയിരൂർ പ്ലാങ്കമൺ പൊടിപ്പാറ ആനക്കല്ലിൽ പരേതരായ എ.എം. തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകൻ തോമസ് മാത്യു (റോയ് -62) സൗത്ത് ഫ്ലോറിഡായിൽ നവംബർ 24 നു നിര്യാതനായി. ദീർഘകാലം കുവൈറ്റിൽ ജോലി ചെയ്ത റോയ്, ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥിരതാമസത്തിനായി ഫ്ലോറിഡായിൽ എത്തിയത്. കുവൈറ്റ് സെന്റ് ജോൺസ് മാർത്തോമാ ഇടവകയുടെ സജീവ പ്രവർത്തകനായിരുന്നു

പരേതന്റെ ഭാര്യ ആനി മാത്യു തിരുവനന്തപുരം പട്ടം ഉള്ളൂർ അച്ചവേലിൽ കുടുംബാംഗമാണ്. കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്സിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വിരമിച്ചു.

മക്കൾ: റൂബിൻ (ബാംഗ്ലൂർ), റൂബിൾ(ബാംഗ്ലൂർ), രോഹിത്(സൗത്ത് ഫ്ലോറിഡ)

മരുമക്കൾ: എൽസ് എബ്രഹാം, റിട്ടു ഫിലിപ്പ് ജോർജ്

പൊതുദർശനവും വേയ്ക്ക് സർവീസും : ഡിസംബർ 1നു ശനിയാഴ്ച വൈകുന്നേരം 4 മുതൽ 6:30 വരെ – സൗത്ത് ഫ്ലോറിഡ മാർത്തോമാ ദേവാലയത്തിൽ വച്ച് (4740 Southwest 82 Avenue, Davie FL 33328)

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതും സംസ്കാര ശുശ്രൂഷകൾ അയിരൂർ കർമ്മേൽ ദേവാലയത്തിൽ വച്ച് പിന്നീട് നടത്തുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്,

954 736 9468 (ബിജു -യുഎസ്) 201 835 6511 (ഷാബു – യുഎസ് )
91 9916841840 ( റൂബിൾ) 91 9900787851 (റൂബിൻ)
91 9447210283 (ഷിബു)

ജീമോൻ റാന്നി

Share This Post