സണ്ണി സ്റ്റീഫന്‍ ബ്രിസ്‌റ്റോളില്‍

സണ്ണി സ്റ്റീഫന്‍ ബ്രിസ്‌റ്റോളില്‍

ബ്രിസ്‌റ്റോള്‍: ബ്രിസ്‌റ്റോള്‍ ക്‌നാനായ മിഷന്‍റെ നേതൃത്വത്തില്‍, സൗത്ത് മെഡ് സെന്‍റ് വിന്‍സന്‍റ് ചര്‍ച്ചില്‍ ( Embleton Rd, Southmead, Bristol BS 10 6 DS ) 2018 ഡിസംബര്‍ 1നു രാവിലെ 10.30 മുതല്‍ വൈകിട്ട് 5 വരെ, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രമുഖ ഫാമിലി കൗണ്‍സിലറും മുന്‍ അധ്യാപകനും പ്രശസ്ത സംഗീത സംവിധായകനും കുടുംബപ്രേഷിതനുമായ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ നവീകരണ ധ്യാനം നടത്തുന്നു.

ആഴമേറിയ തിരുവചന ബോധ്യങ്ങളും. കുടുംബത്തിന് ആവശ്യമായ പ്രായോഗിക ജീവിത പാഠങ്ങളും കൂടാതെ പേരന്‍റിംഗ്, സ്‌ട്രെസ്സ് മാനേജ്‌മെന്‍റ് എന്നീ വിഷയങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. റവ.ഫാ. സിറിള്‍ തടത്തിലിന്‍റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടെയാണ് ധ്യാനം ആരംഭിക്കുന്നത്.

കാര്‍ഡിഫ്, യോവില്‍, സ്വാന്‍സി, എന്നിവിടങ്ങളിലെ ധ്യാനത്തിന് ശേഷമാണ് ബ്രിസ്‌റ്റോളില്‍ എത്തുന്നത്. തുടര്‍ന്ന് ഡിസംബര്‍ 2നു മാഞ്ചസ്റ്ററിലും, 6ന് വെസ്‌റ്റേണ്‍ സൂപ്പര്‍മെറിലും, 7ന് ബ്രിസ്‌റ്റോള്‍ സെന്‍റ് ജോസഫ്‌സിലും (നൈറ്റ് വിജില്‍), 8ന് ചെറ്റ്‌നാം. 9ന് ബെര്‍ക്കില്‍ ഹെഡ് എന്നീ സ്ഥലങ്ങളിലുമാണ് ഏകദിന കുടുംബ നവീകരണ ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയി സെബാസ്റ്റ്യന്‍ ( കോര്‍ഡിനേറ്റര്‍ ) 0786 270 1046. ജോര്‍ജ്ജ് സൈമണ്‍ ( വേള്‍ഡ് പീസ് മിഷന്‍ ) 0786 139 2825, ബിനോയ് ചാക്കോ ( ബ്രിസ്‌റ്റോള്‍ ക്‌നാനായ മിഷന്‍ ) 0742 715 4051, ഫാ. ജോസ് അന്‍ജാനിക്കല്‍ ( മാന്‍ജസ്റ്റര്‍ ) 0753 496 7966, ഫാ. ടോണി പഴയകളം ( ചെറ്റ്‌ല്‌നാം ) 0745 425 8225, വേള്‍ഡ് പീസ് മിഷന്‍ ഓഫീസ് (യുകെ) 0741 744 8037

Email: worldpeacemissioncouncil@gmail.com
www.worldpeacemission.net

കെ.ജെ.ജോണ്‍

Share This Post