സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് ഓർത്തഡോൿസ്‌ ചർച്ച് ഓഫ് ഹൂസ്റ്റൺ ‘സിംഫണി 2018’ – നവംബർ 24 നു

സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് ഓർത്തഡോൿസ്‌ ചർച്ച് ഓഫ് ഹൂസ്റ്റൺ ‘സിംഫണി 2018’ – നവംബർ 24 നു

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് ഓർത്തഡോൿസ്‌ ചർച്ച് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം ‘സിംഫണി 2018’ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

നവംബർ 24നു ശനിയാഴ്ച ചർച്ച് സൺ‌ഡേസ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടുന്ന സംഗമം വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. കേരളീയ ശൈലിയിൽ, രുചികരമായ ഭക്ഷണ വിഭവങ്ങളുടെ കലവറ ഒരുക്കികൊണ്ടു വിവിധ ഭക്ഷണ സ്റ്റാളുകൾ ഫുഡ് ഫെസ്റ്റിനെയും ഹാർവെസ്റ്റ് ഫെസ്റ്റിവലിനെയും മികവുറ്റതാക്കി മാറ്റും.

5;45 നു സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വികാരി റവ.ഫാ. ഐസക്ക് ബി. പ്രകാശ് അദ്ധ്യക്ഷത വഹിയ്ക്കും. മാർത്തോമാ സഭയിലെ സീനിയർ വൈദികൻ റവ. വി.ജി. ബാബു അനുഗ്രഹ പ്രഭാഷണം നടത്തും.

തുടർന്ന്‌ വര്ണപ്പകിട്ടാർന്ന കലാപരിപാടികൾ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപെടും. തികച്ചും പുതുമ നിറഞ്ഞ പരിപാടികൾ ഉൾപ്പെടുത്തിയ ഈ വർഷത്തെ കുടുംബസംഗമത്തിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

രാജു സ്കറിയാ – 832 296 9294
റോയ് വർഗീസ് – 832 444 3045
എബി രാജു – 832 707 9000
നിബു രാജു – 201 403 7063

ജീമോൻ റാന്നി

Share This Post