സെന്റ് മേരീസില്‍ മിഷന്‍ സണ്‍ഡേ ഡോളര്‍ ഡ്രൈവ് നടത്തി

സെന്റ് മേരീസില്‍ മിഷന്‍ സണ്‍ഡേ ഡോളര്‍ ഡ്രൈവ് നടത്തി

ചിക്കാഗോ ; മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ ഞായര്‍ ആചരിച്ചു . ആഗോള കത്തോലിക്ക സഭ മിഷന്‍ ഞായര്‍ ഹആയി പ്രഖ്യാപിച്ചിരുന്ന ഒക്ടോബര്‍ 21 ന് ആണ് സെന്റ് മേരിസിലും മിഷന്‍ ഞായര്‍ സമുചിതമായി ആചരിച്ചത് .

മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായി നടത്തിയ ഡോളര്‍ െ്രെഡവ് ല്‍ മതബോധന സ്കൂളിലെ കുട്ടികള്‍ എല്ലാവരും പങ്കുചേര്‍ന്നു . കുട്ടികളില്‍ ദാനശീലവും കാരുണ്യവും വളര്‍ത്താനും ഒപ്പം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുവാനും ഡോളര്‍ െ്രെഡവ് സഹായകമായി എന്ന് പരിപാടികള്‍ പ്രധാനമായും കോര്‍ഡിനേറ്റ് ചെയ്ത അസിസ്റ്റന്റ് വികാരി ഫാ . ബിന്‍സ് ചേത്തലില്‍ അഭിപ്രായപ്പെട്ടു.

ഡോളര്‍ ഡ്രൈവില്‍ പങ്കുചേര്‍ന്ന കുട്ടികളെ വികാരി ഫാ. തോമസ് മുളവനാല്‍ അഭിനന്ദിച്ചു . സ്കൂള്‍ ഡയറക്ടര്‍മാരും അധ്യാപകരും ഡോളര്‍ ഡ്രൈവിന് നേതൃത്വം നല്‍കി .
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ.) അറിയിച്ചതാണിത്.

Share This Post