സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജയെ ട്രംപ് നോമിനേറ്റ് ചെയ്തു

സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജയെ ട്രംപ് നോമിനേറ്റ് ചെയ്തു

വാഷിങ്ടന്‍: സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ബ്രെറ്റ് കവനോയുടെ ഒഴിവിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജയും ന്യുനപക്ഷ പ്രതിനിധിയുമായ നയോമി റാവുവിനെ ട്രംപ് നോമിനേറ്റ് ചെയ്തു. നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

സുപ്രീം കോടതി കഴിഞ്ഞാല്‍ ഏറ്റവും അധികം അധികാരമുള്ള കോടതി ജഡ്ജിയായി പല പേരുകളും ഉയര്‍ന്നുവന്നുവെങ്കിലും നയോമിയെ പ്രസിഡന്റ് തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോള്‍ ട്രംപ് അഡ്മിനിസ്‌ട്രേഷനില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റഗുലേറ്ററി അഫയേഴ്‌സ് ഓഫിസ് അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കുകയാണു നയോമി
ചലീാശഞമീ

മേയ്‌സണ്‍ യൂണിവേഴ്‌സിറ്റി പ്രഫസറായി പ്രവര്‍ത്തിച്ചിരുന്ന നയോമി സുപ്രീം കോടതി ജഡ്ജിയായിരുന്ന ക്ലോറന്‍സ് തോമസിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. നയോമിയുടെ സേവനം അഭിമാനകരമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. നടപടിയില്‍ സന്തോഷിക്കുന്നതായും പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തുന്നതായും നയോമി പറഞ്ഞു.

പി.പി. ചെറിയാന്‍

Share This Post