സീറോ മലബാര്‍ കണ്‍വന്‍ഷന്‍; ലോംഗ് ഐലന്‍ഡില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നാളെ

സീറോ മലബാര്‍ കണ്‍വന്‍ഷന്‍; ലോംഗ് ഐലന്‍ഡില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നാളെ

ന്യൂയോര്‍ക്ക്: ഹൂസ്റ്റണില്‍ അടുത്ത വര്‍ഷം നടക്കുന്ന സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷനുള്ള ലോംഗ് ഐലന്‍ഡ് സെന്റ് മേരീസ് കാത്തലിക് പള്ളിയിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് നവംബര്‍ 18 ഞായറാഴ്ച നടക്കും. രാവിലെ 8.30 ന് ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിക്കു ശേഷമായിരിക്കും കിക്കോഫ് ചടങ്ങ് നടത്തുക. വികാരി ഫാ.ജോണ്‍ മേലേപ്പുറം സഹകാര്‍മികനായിരിക്കും.

ട്രസ്റ്റിമാരായ ജേക്കബ് മുണ്ടകോടില്‍, ബിജു പുതുശേരി, വിന്‍സന്റ് വാതപ്പള്ളില്‍, ജെയിംസ് തോമസ്, കണ്‍വന്‍ഷന്റെ ലോക്കല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ അനീഷ് കാനാട്ട്, റെജി കുര്യന്‍, മാത്യു തോമസ്, ലാലി കളപ്പുരയ്കകല്‍, ലിസി കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ കിക്കോഫ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ആതിഥേയത്വത്തിലാണ് കണ്‍വന്‍ഷന്‍ ഒരുക്കുന്നത്. രൂപതയുടെ ഇടവകകളില്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫുകള്‍ പുരോഗമിച്ചു വരികയാണന്നും കൺവൻഷൻ മീഡിയ ചെയർ സണ്ണി ടോം അറിയിച്ചു.

മാർട്ടിൻ വിലങ്ങോലിൽ

Share This Post