സൗജന്യ ഭക്ഷണ വിതരണം നടത്തി

സൗജന്യ ഭക്ഷണ വിതരണം നടത്തി

ഹൂസ്റ്റണ്‍: സെന്റ് തോമസ് കത്തീഡ്രലിന്റെ മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും, ഹൂസ്റ്റന്‍ ഫുഡ് ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സമൂഹത്തില്‍ ഭക്ഷണം ആവശ്യമായവര്‍ക്കു സൗജന്യമായി ന്ല്‍കുന്ന സംരംഭം ഒക്ടോബര്‍ 16ന് 1 മണി മുതല്‍ 4 മണി വരെ 205 കുടംബങ്ങള്‍ക്ക് 40 വോളന്റിയേഴ്‌സിന്റെ സഹായത്താല്‍ വളരെ ഭംഗിയായി നടത്തി.

എല്ലാ മാസത്തിന്റേയും ഒന്നിടവിട്ടുള്ള ചൊവ്വാഴ്ച സെന്റ് തോമസ് കത്തീഡ്രലിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ വന്ന് പേര് രജിസ്റ്റര്‍ ചെയ്ത് ആവശ്യക്കാര്‍ക്ക് ആഹാരം സൗജന്യമായി സ്വീകരിക്കാവുന്നതാണ്.

കത്തീഡ്രല്‍ വികാരി ഗീവര്‍ഗീസ് അരുപ്പാല കോര്‍ എപ്പിസ്‌ക്കോപ്പയും, മറ്റു സഹവികാരികളും, മിഷന്‍ കണ്ടക്ടേഴ്‌സായ മനോജ് തോമസ്, നെല്‍സന്‍ ജോണ്‍, സാബു നൈനാന്‍, മാത്യു കുറിക്കോസ്, പീറ്റര്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി ഈ സംരംഭം വിജയിച്ചതിന് നന്ദി അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഇടവക സെക്രട്ടറി, ഐപ്പ് തോമസ്: 713 779 3300.

ബ്ലസന്‍ ഹൂസ്റ്റണ്‍

Share This Post