ശത്രുതാ മനോഭാവം വച്ചു പുലര്‍ത്തുന്ന വ്യക്തികള്‍ സമൂഹത്തിന് ശാപം: സതീഷ് ബാബു

ശത്രുതാ മനോഭാവം വച്ചു പുലര്‍ത്തുന്ന വ്യക്തികള്‍ സമൂഹത്തിന് ശാപം: സതീഷ് ബാബു

ഡാലസ്: ശത്രുതാമനോഭാവം വച്ചുപുലര്‍ത്തുന്നവര്‍ ആരാണെങ്കിലും അവര്‍ സമൂഹത്തിന് ശാപമായി മാറുമെന്ന്് സാഹിത്യക്കാരനും ചെറുകഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂര്‍ അഭിപ്രായപ്പെട്ടു. കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സംഘടിപ്പിച്ച നവകേരളം ഭാഷയും സമൂഹവും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയ നാളുകളില്‍ കേരള ജനത പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യം ശബരിമല വിഷയത്തിലും പ്രകടിപ്പിച്ചാല്‍ പ്രശ്‌നത്തെ വിജയരമായി തരണം ചെയ്യാനാകുമെന്ന് സതീഷ് ബാബു അഭിപ്രായപ്പെട്ടു. സ്വതന്ത്രമായി ആശയ പ്രചരണത്തിനു ശ്രമിക്കുന്ന സാഹിത്യ പ്രതിഭകളെ മാനസികമായും ശാരീരികമായും നിശബ്ദമാക്കുന്നതിന് ഒരു വിഭാഗം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നു പ്രവാസി സാഹിത്യക്കാരനായ എബ്രഹാം തെക്കേമുറി പറഞ്ഞു.

പ്രവാസി മലയാളികള്‍ക്കിടയില്‍ മലയാള ഭാഷയുടെ മരണമണി മുഴങ്ങി കൊണ്ടിരിക്കുകയാണെന്നും മലയാള ഭാഷ പ്രവാസമണ്ണില്‍ നിന്നും അപ്രതിക്ഷമാകുമെന്നും കവിയും സാഹിത്യകാരനുമായ ജോസ് ഓച്ചാലില്‍ അഭിപ്രായപ്പെട്ടു.സമ്മേളനത്തിന് എത്തിച്ചേര്‍ന്ന സതീഷ് ബാബുവിനെ അസോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത് സദസിന് പരചിയപ്പെടുത്തി.

സിജു വി. ജോര്‍ജ്, അനുപ സാം, ഫ്രാന്‍സിസ് മാസ്റ്റര്‍, സാറാ ടീച്ചര്‍, വര്‍ഗീസ്, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.അസോസിയേഷന്‍ സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ സ്വാഗതവും ട്രഷറര്‍ പ്രദീപ് നംഗനൂലില്‍ നന്ദിയും പറഞ്ഞു. അനശ്വര്‍ മാമ്പിളി കോഓര്‍ഡിനേറ്ററായിരുന്നു.

പി.പി. ചെറിയാന്‍

Share This Post