റോഷി അഗസ്റ്റിൻ എം എൽ എ ക്ക് ഹൂസ്റ്റണിൽ സ്വീകരണം നൽകുന്നു

റോഷി അഗസ്റ്റിൻ എം എൽ എ ക്ക് ഹൂസ്റ്റണിൽ  സ്വീകരണം നൽകുന്നു

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന കേരള നിയമസഭയിലെ ഏറ്റവും മികച്ച സാമാജികരിലൊരാളും, യുവതലമുറയുടെ കരുത്തുറ്റ ശബ്ദവും യുഡിഎഫ് നേതാവും ഇടുക്കി എംഎൽഎ യുമായ റോഷി അഗസ്റ്റിന് ഹൂസ്റ്റൺ പൗരാവലി സ്വീകരണം നൽകുന്നു.

നവംബർ 14 നു ബുധനാഴ്ച വൈകിട്ട് 7 മണിക്ക്‌ സ്റ്റാഫോർഡിലുള്ള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് കോർപ്പറേറ്റ് ഓഫീസ് ഹാളിൽ വച്ചാണ് സ്വീകരണ സമ്മേളനം. സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സും പ്രവാസി കേരളാ കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്ററും മുഖ്യ നേതൃത്വം നൽകുന്ന ഈ സ്വീകരണ സമ്മേളനത്തിൽ ഹൂസ്റ്റണിലെ മറ്റു പ്രവാസി മലയാളി സംഘടനകളും പങ്കു ചേരുന്നു.

ഹൂസ്റ്റണിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.

വൈവിധ്യമാർന്ന പ്രവർത്തന ശൈലികൊണ്ട് ജനഹൃദയങ്ങളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഇടുക്കിയുടെ സ്വന്തം ജനകീയ നേതാവിന് പ്രവാസി മലയാളികളുടെ സിരാകേന്ദ്രങ്ങളിൽ ഒന്നായ ഹൂസ്റ്റണിൽ നൽകുന്ന പൗരസ്വീകരണത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,
സണ്ണി കാരിക്കൽ – 832 566 6806
ഫ്രാൻസിസ് ചെറുകര – 713 447 7865
സോജൻ അഗസ്റ്റിൻ – 832 466 5233
ജോർജ്‌ കോലച്ചേരിൽ – 832 202 4332
തോമസ് ഒലിയാംകുന്നേൽ – 713 679 9950

ജീമോൻ റാന്നി

Share This Post