പ്രവീണ്‍ വര്‍ഗീസ് കേസ്: ആക്ഷന്‍ കൗണ്‍സില്‍ യോഗം മാറ്റിവച്ചു

പ്രവീണ്‍ വര്‍ഗീസ് കേസ്: ആക്ഷന്‍ കൗണ്‍സില്‍ യോഗം മാറ്റിവച്ചു

ചിക്കാഗോ: ഇല്ലിനോയ് സുപ്രീംകോടതി പ്രവീണ്‍ വര്‍ഗീസ് കേസ് വാദം കേള്‍ക്കാതെ തള്ളിയതിനെ തുടര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് നവംബര്‍ 11-ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ചിക്കാഗോയിലെ ഡസ്‌പ്ലെയിന്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ചേരാനിരുന്ന പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം പ്രോസിക്യൂഷന്‍ അറ്റോര്‍ണിമാരുടെ നിര്‍ദേശപ്രകാരം മറ്റൊരു തീയതിലേക്ക് മാറ്റിവെച്ചതായി കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, പ്രവീണ്‍ വര്‍ഗീസിന്റെ മാതാവും അറിയിച്ചു.

കേസിന്റെ വിശദവിവരങ്ങള്‍ ലഭിച്ചതിനുശേഷം എത്രയും വേഗം ആക്ഷന്‍ കൗണ്‍സില്‍ യോഗംചേരുന്ന വിവരം അറിയിക്കുന്നതാണെന്നും ഇവര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

പ്രവീണ്‍ വര്‍ഗീസിന്റെ കൊലപാതകത്തില്‍ കുറ്റക്കാരനെന്നു ജൂറി വിധിയെഴുതിയ ബഥൂണിനെ അസാധാരണ വിധിയിലൂടെ കൗണ്ടി ജഡ്ജി സ്വതന്ത്രമായി വിട്ടയച്ചതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇല്ലിനോയി സുപ്രീംകോടതി തള്ളിയത്. കഴിഞ്ഞ നാലുവര്‍ഷമായി തുടരുന്ന നിയമ പോരാട്ടം നീതി ലഭിക്കുന്നതുവരെ മുന്നോട്ടുകൊണ്ടുപോകുമെന്നും ലവ്‌ലി പറഞ്ഞു.

Share This Post