പ്രവാസിക്ക് അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ അന്യമോ?

പ്രവാസിക്ക് അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ അന്യമോ?

ചിക്കാഗോ: പ്രവീണ്‍ വധക്കേസില്‍ അമേരിക്കന്‍ നീതിന്യായവ്യവസ്ഥിതിയുടെ അവിഭാജ്യ ഘടകമായ ജൂറി കുറ്റക്കാരന്‍ എന്നു വിധിയെഴുതിയ കുറ്റവാളിയെ വെറുതെ വിടാനും പുതിയ വാദം നടത്താനും മുതിര്‍ന്ന ജഡ്ജിയുടെ വിധിന്യായം ഏറെ സാമൂഹിക അരാജകത്വങ്ങളിലേക്കാണ് വഴിവെച്ചിരിക്കുന്നത്. ജൂറി വിധി പ്രഖ്യാപിച്ചതെ തുടര്‍ന്നു പ്രതിയായ ഗേജ് ബഥൂണിനെ ശിക്ഷയ്ക്ക് വിധിക്കാനുള്ള ദിവസം നിശ്ചയിച്ചത്. എന്നാല്‍ 12 അംഗങ്ങളുള്ള ജൂറികള്‍ ഏകകണ്ഠമായി വിധിച്ച വിധിയെ ജഡ്ജി നിരസിക്കുകയും, പ്രതിയെ വെറുതെ വിടുകയും ചെയ്തത് ഏറെ സാമൂഹിക പ്രശ്‌നങ്ങളും ഉയര്‍ത്തുന്നു.

സ്വദേശികളില്‍ ഒരു വിഭാഗത്തിനു എന്തുമാകാം എന്നുള്ള ഒരു ചിന്താഗതി ഇതു പരത്തുകയും കുറ്റവാളികള്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഇത് പ്രചോദനമാകുകയും ചെയ്യും. സുപ്രീംകോടതിയില്‍ പ്രോസിക്യൂട്ടര്‍ അപ്പീല്‍ ചെയ്തപ്പോള്‍ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ലിസ മാഡിഗന്‍ ഓഫീസ് അതിനെതിരേ രംഗത്തുവന്നു. സുപ്രീംകോടതിയില്‍ ഒബ്ജക്ഷന്‍ ഫയല്‍ ചെയ്യുമെന്ന് പ്രോസിക്യൂട്ടറെ അറിയിച്ചു. പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനപ്രകാരം കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്കി, സ്റ്റേറ്റ് റപ്രസന്റ്‌സ് ലിന്‍ഡ ചാപ്പ, ടെറി ബ്രയന്റ് ഇവരെയൊക്കെ ഈ വിവരം അറിയിക്കുകയും ഇവര്‍ ലിസ മാഡിഗണിന്റെ ഓഫീസിലേക്ക് നിഷ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇതൊക്കെയായിട്ടും കുറ്റവാളിക്കൊപ്പം നില്‍ക്കുന്ന സമീപനമാണ് അറ്റോര്‍ണി ജനറല്‍ ഓഫീസില്‍ നിന്നും കൈക്കൊള്ളുന്നതായി കാണുന്നത്. കേസിന്റെ തുടക്കംമുതല്‍ പ്രവീണിന്റെ കുടുംബത്തോട് നീരസ മനോഭാവത്തോടെ മാത്രം നിലനിന്ന ലിസ മാഡിഗണിന്റെ സമീപം ഏറെ പ്രതിക്ഷേധത്തോടെയാണ് ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും മലയാളി സമൂഹവും നോക്കി കാണുന്നത്.

വാര്‍ത്ത: ഫാ. ലിജു പോള്‍

Share This Post