പ്രളയാനന്തര കേരള പുനർ നിർമിതിയിൽ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിൻ എം.എൽ. എ

പ്രളയാനന്തര കേരള പുനർ നിർമിതിയിൽ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിൻ എം.എൽ. എ

ഹൂസ്റ്റൺ: അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിനെത്തിചേർന്ന ഇടുക്കി എം.എൽ.എയും യു.ഡി.എഫ്. നേതാവുമായ റോഷി അഗസ്റ്റിന് ഹൂസ്റ്റൺ പൗരാവലി ഉജ്ജ്വല സ്വീകരണം നൽകി. സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സും പ്രവാസി കേരളാ കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്ററുമാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്.

സ്റ്റാഫോർഡിലുള്ള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് കോർപ്പറേറ്റ് ഓഫീസിൽ ഹാളിൽ നവംബർ 14 നു ചൊവ്വാഴ്ച കൂടിയ സമ്മേളനത്തിൽ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് സണ്ണി കാരിക്കൽ അദ്ധ്യക്ഷത വഹിച്ചു.

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളം പുനര്‍ നിര്‍മിതിയുടെ പാതയിലാണെന്നും, അമേരിക്കയിലെ പ്രവാസി സമൂഹം പ്രളയ കാലത്ത് നല്‍കിയ സഹായ സഹകരണങ്ങള്‍ വിലപ്പെട്ടതാണെന്നും അഭിനന്ദനാർഹമാണെന്നും സ്വീകരണത്തിനു മറുപടി പറഞ്ഞ റോഷി അഗസ്റ്റിന്‍ എം.എല്‍.എ പ്രസ്താവിച്ചു. നവകേരള പുനർനിർമ്മിതിയിൽ തുടർന്നും സഹകരണവും കൈത്താങ്ങലും ഉണ്ടാകേണ്ടിയിരി ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡാം മാനേജ്‌മെന്റില്‍ കാലോചിതമായ പരിഷ്‌കരണങ്ങള്‍ ആവശ്യമാണെമെന്നും, ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി റോഷി അഗസ്റ്റിന്റെ എം.എല്‍.എ ഫണ്ടിലേക്ക് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആദ്യഘട്ടമായി 1000 ഡോളര്‍ കൈമാറി. മെമെന്റോയും, പൊന്നാടയും നല്‍കി റോഷി അഗസ്റ്റിനെ ചടങ്ങില്‍ ആദരിച്ചു. സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ അംഗം കെന്‍ മാത്യു, മാഗ് പ്രസിഡന്റ് ജോഷ്വാ ജോര്‍ജ്, ഫോമ റീജിയണല്‍ വൈസ് പ്രസിഡന്റ് തോമസ് ഓലിയാംകുന്നേല്‍, കെ.എസ്.സി മുന്‍ സംസ്ഥാന പ്രസിഡന്റ് ജയിംസ് തെക്കനാട്ട്, കെ.സി.സി.എന്‍.എ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, മാഗ് മുന്‍ പ്രസിഡന്റ് തോമസ് ചെറുകര, സോജന്‍ അഗസ്റ്റിന്‍, സെനിത് എള്ളങ്കില്‍, ജീമോന്‍ റാന്നി, ഫിലിപ്പ് പുള്ളോലില്‍, സുരേഷ് രാമകൃഷ്ണന്‍, ജോണ്‍ വര്‍ഗീസ് തുടങ്ങിയവർ ആശംസകളര്‍പ്പിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകര സ്വാഗതവും, ചേംബര്‍ ഓഫ് കോമേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് കാക്കനാടന്‍ നന്ദിയും പറഞ്ഞു.

ജോര്‍ജ് കോളച്ചേരില്‍ എം.സി ആയിരുന്നു. കേരളത്തില്‍ മെഡിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ‘ലെറ്റ് ദം സ്‌മൈല്‍ എഗൈനു’ നല്‍കിയ പിന്തുണയ്ക്ക് ചേംബര്‍ ഓഫ് കോമേഴ്‌സിനു നല്‍കിയ മൊമെന്റോ റോഷി അഗസ്റ്റിന്‍ ചേംബര്‍ ഭാരവാഹികള്‍ക്ക് കൈമാറി.

ജീമോൻ റാന്നി

Share This Post