പോസ്റ്റല്‍ കുടുംബ സംഗമം വര്‍ണ്ണാഭമായി

പോസ്റ്റല്‍ കുടുംബ സംഗമം വര്‍ണ്ണാഭമായി

ചിക്കാഗോ ; ചിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും പോസ്റ്റല്‍ പ്ലാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളി പോസ്റ്റല്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ഡെസ് പ്ലെയിന്‍സ് ലുള്ള ക്‌നാനായ സെന്ററില്‍ വച്ച് വര്‍ണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. പ്രാര്‍ഥന ഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം . പി . ഉദ്ഘാടനം ചെയ്തു.

അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റ് സംവിധാനത്തിന്റെ ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റ് ചെയ്തു വരുന്ന സേവനങ്ങളെ ഫ്രാന്‍സിസ് ജോര്‍ജ് പ്രശംസിച്ചു . സമ്മേളനത്തില്‍ ഫാ . ഫിലിപ്പ് തൊടുകയില്‍ മുഖ്യാതിഥി ആയിരുന്നു . സമ്മേളന ശേഷം പോസ്റ്റല്‍ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉന്നത നിലവാരം പുലര്‍ത്തി . പോസ്റ്റല്‍ കുടുംബാംഗങ്ങളായ ജോര്‍ജ് പണിക്കരുടെയും ജോബ്‌മോന്റെയും നേതൃത്വത്തില്‍ നടത്തപ്പെട്ട ഗാനമേള ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. പോസ്റ്റല്‍ കുടുംബാംഗങ്ങള്‍ക്കു പ്രത്യേക ഗെയിമുകള്‍ തദവസരത്തില്‍ നടത്തപ്പെട്ടു.

മലബാര്‍ കാറ്ററിംഗ്‌സ് ഒരുക്കിയ ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു . ജെ ബി ീൌിറ െ& റലരീൃമശേീി െപരിപാടികളുടെ വിജയത്തിനുവേണ്ടി ശബ്ദവും വെളിച്ചവും ക്രമീകരിച്ചു . മനോജ് അച്ചേട് പോസ്റ്റല്‍ കുടുംബമേളക്ക് സ്വാഗതവും ബോബി മാത്യു നന്ദിയും പറഞ്ഞു . സജി പൂത്തൃക്കയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. ജോര്‍ജ് പുല്ലാപ്പള്ളി , ബിന്‍സ് വെളിയത്തുമാലില്‍ , ആനീസ് സണ്ണി , ജോണ്‍സന്‍ കൂവക്കട , സിബു കുളങ്ങര , മത്യാസ് ജേക്കബ് , ജോര്‍ജ് ചാക്കോ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ജോയിച്ചന്‍ പുതുക്കുളം

Share This Post