പാസഡീന മലയാളി അസോസിയേഷൻ 27–ാം വാർഷികം ആഘോഷിച്ചു

പാസഡീന മലയാളി അസോസിയേഷൻ 27–ാം വാർഷികം ആഘോഷിച്ചു

ഹൂസ്റ്റൺ ∙ പാസഡീന മലയാളി അസോസിയേഷന്റെ (PMA) 27–ാം മത് വാർഷികയോഗം വിപുലമായ പരിപാടികളോടെ ഒക്ടോബര് 27-നു നടത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽ മെമ്പർ കെൻ മാത്യു വിനെ സമ്മേളനത്തിലേക്ക് ആനയിച്ചു.

പ്രസിഡന്റ് ജോഷി വർഗീസ് സ്വാഗത പ്രസംഗത്തോടൊപ്പം കഴിഞ്ഞ വർഷത്തെ സംഘടനാ പ്രവർത്തനങ്ങൾ സംക്ഷിപ്തമായി അവതരിപ്പിച്ചു. കേരളത്തിലെ വെള്ളപ്പൊക്ക സമയത്തു ഇത്ര ചെറിയ ഒരു സംഘടന കേരളത്തിലെ 9 പാവപ്പെട്ട കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുവാൻ സഹകരിച്ചവർക്ക് നന്ദി അറിയിച്ചു.

കൗൺസിൽമാൻ കെൻ മാത്യു ഉദ്ഘാടന പ്രസംഗത്തിൽ പിഎംഎയുടെ പ്രവർത്തനങ്ങളേയും ടീം അംഗങ്ങളുടെ സഹകരണത്തെയും പ്രത്യേകം ശ്ലാഘിച്ചു. പിഎംഎ ഇതര മലയാളി സംഘടനകൾക്കു മാതൃകയായിതീരുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ബിജോ ചാക്കോ വാർഷിക റിപ്പോർട്ടു അവതരിപ്പിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർമാർ ആയ ജോമോൻ ജേക്കബും സലിം അറയ്ക്കലും സെക്രട്ടറി ആന്റണി ജോസഫ് ഉം കലാപരിപാടികൾക്ക് നേതൃത്ത്വം നൽകി. ശ്രുതിമധുരമായ ഗാനങ്ങൾ പാടി ബബിതമോൾ റിച്ചാർഡ്, അമാൻഡാ ആന്റണി, ആൽഫി ബിജോയ്, റോണി ജേക്കബ്, അൻസിയ അറയ്ക്കൽ, സണ്ണി കളത്തൂർ, ജേക്കബ് ഫിലിപ്പ് എന്നിവർ ആഘോഷത്തെ മികവുറ്റതാക്കി. ഒന്നിനൊന്നു മെച്ചപ്പെട്ടതും വ്യത്യസ്തവുമായ കോമഡി സ്‌കിറ്റുകൾ സദസിനെ കോരിത്തരിപ്പിച്ചു….റോബിൻ ഫെറി, അരുൺ കണിയാലി, നിർമൽ രാജ്, ജോഷി വര്ഗീസ്, ജോമോൻ ജേക്കബ്, സലിം അറക്കൽ എന്നിവർ സ്‌കിറ്റുകൾ അവതരിപ്പിച്ചു.

രേഷ്മ ഷാജൻ, ഷാരോൺ സിബി, ഏയ്ഞ്ചൽ സന്തോഷ്, ഷേബാ ജോഷി, ഐറിൻ ജോമോൻ, ആൽഫിൻ ആന്റണി, അൽഫി ബിജോയ് എന്നിവർ ഡാൻസുകൾ അവതരിപ്പിച്ചു. സലീം അറയ്ക്കൽ അവതരിപ്പിച്ച മാജിക്ക് ഷോ ആഘോഷത്തിന്റെ മാറ്റു കൂട്ടി. അരുൺ കണിയാലി അവതരിപ്പിച്ച ഹാസ്യാനുകരണം കാണികളെ ചിരിപ്പിച്ചു. സലിം അറക്കലും നബീസ സലീമും അവതരിപ്പിച്ച കോമഡി ഡാൻസ് കാണികൾക്കു വേറിട്ട അനുഭവമായി.

ഷേബാ ജോഷി, ഐറിൻ ജോമോൻ എന്നിവരായിരുന്നു എംസിമാർ. 2019 സെക്രട്ടറി ബിജു ഇട്ടൻ നന്ദി പ്രാകാശിപ്പിച്ചു. ഏകദേശം 200-ഓളം പേർ പങ്കെടുത്ത ആഘോഷ പരിപാടികൾ ഒയാസിസ്‌ കാറ്ററിങ് ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികൾ സമാപിച്ചു…. ബെസ്ററ് ഇന്ത്യൻ ഗ്രോസറി സ്‌നാക്‌സ് സ്പോൺസർ ചെയ്തു.

ജോൺ ജോസഫ് അറിയിച്ചതാണിത്

ജീമോൻ റാന്നി

Share This Post