എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്ക: സുനില്‍ പ്രസിഡന്റ്, സുരേഷ് ജനറല്‍ സെക്രട്ടറി

എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്ക: സുനില്‍ പ്രസിഡന്റ്, സുരേഷ് ജനറല്‍ സെക്രട്ടറി

ഷിക്കാഗോ: അമേരിക്കയിലെ എന്‍ എസ് എസ് കരയോഗങ്ങളുടെ പൊതു വേദിയായ എന്‍ എസ് എസ് ഓഫ് നേര്‍ത്ത് അമേരിക്കയക്ക് പുതിയ ഭാരവാഹികള്‍. ഷിക്കാഗോയില്‍ നടന്ന ദേശീയ കണ്‍വന്‍ഷനാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ന്യുയോര്‍ക്കില്‍ നിന്നുള്ള സുനില്‍ നായരാണ് പുതിയ ദേശീയ അധ്യക്ഷന്‍. മിനാസോട്ടയിലെ സുരേഷ് നായരാണ് ജനറല്‍ സെക്രട്ടറി.

ഹരിലാല്‍ നായര്‍ -ന്യൂയോര്‍ക്ക്(ട്രഷറര്‍), സിനു നായര്‍-ഡെലവെയര്‍ (വൈസ് പ്രസിഡന്റ്), മോഹന്‍ കുന്നംകളത്ത്- ഡാളസ് (ജോയിന്റ് സെക്രട്ടറി), സുരേഷ് നായര്‍- ഫിലാഡല്‍ഫിയ ( ജോയിന്റ് ട്രഷറര്‍) രേവതി രവി- ഫ്ളോറിഡ, അപ്പുക്കുട്ടന്‍ പിള്ള- ന്യൂയോര്‍ക്ക്, ജയപ്രകാശ് നായര്‍-ന്യൂയോര്‍ക്ക്, പ്രദീപ് പിള്ള- ഹൂസ്റ്റന്‍, ബീനാ കളത്ത് നായര്‍- വാഷിംഗ്ടണ്‍, മോനോജ് പിള്ള- കാലിഫോര്‍ണിയ, വിമല്‍ നായര്‍- സെന്റ് ലൂയീസ്, കിരണ്‍ പിള്ള- ന്യീയോര്‍ക്ക്്, സന്തോഷ് നായര്‍-ടെന്നസി, പ്രസാദ് പിള്ള- സീറ്റല്‍, ഡോ ശ്രീകുമാരി നായര്‍- കാനഡ, ഉണ്ണികൃഷ്ണന്‍ നായര്‍- ന്യൂജേഴ്സി, ജയന്‍ മുളങ്കാട്- ഷിക്കാഗോ, അരവിന്ദ് പിള്ള- ഷിക്കാഗോ, സുരേഷ് അച്ചുത് നായര്‍- ഡാളസ്, നാരായണന്‍ നായര്‍- മിനാ സോട്ട, ജയകുമാര്‍പിള്ള എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പുതിയ പ്രസിഡന്റ് സുനില്‍ നായര്‍ എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. നൂയോര്‍ക്ക് നായര്‍ ബനവലന്റ് അസോസിയേഷന്റെ പ്രസിഡന്റ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട് തിരുവനന്തപുരം സ്വദേശിയായ സുനില്‍ 10 വര്‍ഷമായി ന്യുയോര്‍ക്കിലാണ്. വാള്‍സ് സ്ട്രീറ്റ്ില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റാണ്. 2020 ല്‍ ഗ്ളോബല്‍ നായര്‍ സമ്മേളനം ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുയാണ് ലക്ഷ്യമെന്ന് സുനില്‍ നായര്‍ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സോഫ്റ്റ് വയര്‍ എഞ്ചിനീയറായ സുരേഷ് നായര്‍ കോട്ടയം വൈക്കം സ്വദേശിയാണ്. വര്‍ഷങ്ങളായി അമേരിക്കയിലാണ്. അമേരിക്കയിലെ എല്ലാ നഗരങ്ങളിലും കരയോഗങ്ങള്‍ തുടങ്ങുകയാണ് സംഘടനാപരമായ ലക്ഷ്യമെന്ന് സുരേഷ് പറഞ്ഞു. കരയോഗം വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ച് ന്യൂസ് ലെറ്റര്‍ പുറത്തിറക്കുമെന്നും സൂചിപ്പിച്ചു.

Share This Post