ന്യൂജഴ്‌സിയില്‍ വാഹനാപകടം: മറിയാമ്മ തോമസും കൊച്ചുമകളും മരിച്ചു

ന്യൂജഴ്‌സിയില്‍ വാഹനാപകടം: മറിയാമ്മ തോമസും കൊച്ചുമകളും മരിച്ചു

ന്യൂജഴ്‌സി: ന്യൂജഴ്‌സി ചെസ്റ്ററിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ മറിയാമ്മ തോമസ് (73), കൊച്ചുമകള്‍ സോഫി (5 വയസ്) എന്നിവര്‍ കൊല്ലപ്പെട്ടു. വാഹനം ഡ്രൈവ് ചെയ്തിരുന്ന മറിയാമ്മയുടെ ഭര്‍ത്താവ് ചെറിയാന്‍ തോമസിനെ പരിക്കുകളോടെ മോറിസ് ടൗണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഫര്‍ണസ് റോഡ് 206 ഇന്റര്‍ സെക്ഷനിലായിരുന്നു അപകടം. ഇവര്‍ സഞ്ചിരിച്ചിരുന്ന പാത്ത് ഫൈന്‍ഡല്‍ (നിസ്സാന്‍) റോഡിനു ഇടത്തോട്ട് തിരിയുമ്പോള്‍ ട്രാക്ടര്‍ ട്രെയിലര്‍ വന്നിടിക്കുകയായിരുന്നു. ട്രാക്ടര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് കാര്യമായി പരിക്കേറ്റിട്ടില്ല.

42 വര്‍ഷമായി ലിന്‍ഡണില്‍ താമസിക്കുന്ന മറിയാമ്മ ട്രിനിറ്റാഡ് റീജിയന്‍ മെഡിക്കല്‍ സെന്ററിലെ (ന്യൂജഴ്‌സി) രജിസ്‌ട്രേഡ് നഴ്‌സായിരുന്നു. എരുമേലി കിഴക്കേപള്ളിയില്‍ കുടുംബാംഗമാണ്. മറിയാമ്മ തോമസിന്റെ മകളും അറ്റോര്‍ണിയുമായ ടിനി തോമസിന്റെ മകളാണ് സോഫി.

അപകടം നടന്ന സ്ഥനത്ത് ഇതിനു മുമ്പും നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. ഈസ്റ്റ് ബ്രൗണ്‍സില്‍ സെന്റ് സ്റ്റീഫന്‍ മാര്‍ത്തോമാ ഇടവകാംഗങ്ങളാണ് ഇവര്‍. സംസ്കാര ശുശ്രൂഷ നവംബര്‍ 12,13 തീയതികളില്‍ ന്യൂജേഴ്‌സിയില്‍.

പി.പി. ചെറിയാന്‍

Share This Post