നൈനയുടെ ആറാം ബൈനിയൽ കൺവൻഷനു ഡാലസിൽ ഉജ്ജ്വലസമാപനം

നൈനയുടെ ആറാം ബൈനിയൽ കൺവൻഷനു ഡാലസിൽ ഉജ്ജ്വലസമാപനം

ഡാളസ്: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ്‌ ഓഫ് അമേരിക്ക (NAINA) യുടെ ആറാമതു ബൈനിയൽ കൺവൻഷനു ഡാലസിൽ ഉജ്ജ്വലസമാപനം. ഇന്ത്യൻ അമേരിക്കൻ അസോസിയേഷൻ ഓഫ്‌ നോർത്ത്‌ ടെക്‌സാസ് (IANA-NT) ആയിരുന്നു കൺവൻഷനു ആതിഥേയർ. ഡാലസിലുള്ള ഏട്രിയം ഹോട്ടൽ വിജയകരമായ സമാപിച്ച കൺവൻഷനു വേദി കുറിച്ചു.

സമാപന ദിനത്തിൽ ഗാല ബാങ്ക്വറ്റ് ഡിന്നറും സമ്മേളനവും നടന്നു. നൈനയുടെ നാഷണൽ ഭാരവാഹികൾ ചേർന്ന് നിലവിളക്കു കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. നാഷണൽ പ്രസിഡന്റ്‌ ഡോ. ജാക്കി മൈക്കിൾ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ആർലിംറ്റൺ പ്രസിഡന്റ് ഡോ. കർബാറി മുഖ്യ അതിഥിയായി എത്തി പ്രഭാഷണം നൽകി. ആതുരരംഗത്തു ഇന്ത്യൻ വംശജരുടെ സംഭവനകളെ അദ്ദേഹം പുകഴ്ത്തി.

IANA-NT പ്രസിഡന്റും നൈനയുയുടെ കൾച്ചറൽ സോഷ്യൽ കമ്മറ്റി ചെയറുമായ ഹരിദാസ് തങ്കപ്പൻ, കൺവൻഷൻ കൺവീനർ മഹേഷ് പിള്ളൈ, നാഷണൽ കൺവീനർ നാൻസി ഡയാസ്‌, സ്ഥാപക പ്രസിഡന്റ്‌ ഡോ. സാറ ഗബ്രിയേൽ, മുൻ പ്രസിഡന്റുമാരായ ഡോ. സോളിമോൾ കുരുവിള, ഡോ. ഓമന സൈമൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഹരിദാസ് തങ്കപ്പൻ, മലേഷ്‌ പിള്ളൈ എന്നിവർ ചേർന്ന് സ്‌പോൺസേഴ്‌സിനെ വേദിയിൽ ആദരിച്ചു.

ഡോ. ആഗ്നസ്‌ തെറടിയുടെ നേതൃത്വത്തിൽ നൈനയുടെ പുതിയ നാഷണൽ പ്രവർത്തക സമിതി വേദിയിൽ അധികാരമേറ്റു. ഇലക്ഷൻ ഓഫീസർ റേച്ചൽ സക്കറിയാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നൈനയുടെ ചാപ്റ്ററുകളിലെ മികച്ച പ്രകടനം കാഴ്‌ചവച്ച ചാപ്റ്ററിനുള്ള പ്രത്യേക പുരസ്കരമായ ചാപ്റ്റർ എക്സലൻസ്‌ എവർ റോളിംഗ്‌ ട്രോഫി, ഡോ. അൽഫോൺസ്‌ റഹ്മാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ അമേരിക്കൻ അസോസിയേഷൻ ഓഫ്‌ മേരിലാൻഡ്‌ കരസ്ഥമാക്കി.

ആദ്യദിനത്തിൽ സെമിനാറുകൾ, പ്രബന്ധങ്ങൾ തുടങ്ങി വിവിധ എഡ്യൂക്കേഷണൽ പരിപാടികൾ നടന്നു. ബോബ്‌ ഡെന്റ്‌, സിൻതിയാ ക്ലാർക്ക്‌, ഇന്ത്യൻ അമേരിക്കൻ രംഗത്തെ മറ്റു വിദഗ്ദ്ധർ തുടങ്ങി മേഖലയിലെ പ്രമുഖർ പരിപാടികൾ നയിച്ചു. ചാപ്റ്റർ ഷോകേസ് മത്സരത്തിൽ ന്യൂയോർക്ക് ചാപ്റ്റർ ഐനാനി കിരീടം ചൂടി.‌

അമേരിക്കയിലെ വിവിധ നഴ്‌സ് സംഘടനകളുടെ അംബ്രല്ലാ ഓർഗനൈസേഷനാണ് നൈന. “Excellence through Advocacy: Engage, Transform, Translate” എന്നതായിരുന്നു കൺവൻഷന്റെ മുഖ്യതീം. നൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷനായിരുന്നു ഡാളസിൽ നടന്നത്. കൺവൻഷൻ വിജയമാക്കിയ ഐനാന്റ്‌ പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ അമേരിക്കൻ അസോസിയേഷൻ ഓഫ്‌ നോർത്ത്‌ ടെക്‌സാസ് ടീമംഗങ്ങൾക്ക് നൈന നാഷണൽ ഭാരവാഹികൾ നന്ദി അറിയിച്ചു.

മാർട്ടിൻ വിലങ്ങോലിൽ

Share This Post