എം. വി.വർഗീസ് നിര്യാതനായി

എം. വി.വർഗീസ് നിര്യാതനായി

ഹൂസ്റ്റൺ: നവംബർ 10നു കേരളത്തിൽ നിരണത്ത് വച്ച് നിര്യാതനായ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക സെക്രട്ടറി ജോൺ വർഗീസിന്റെ പിതാവും നിരണം മാന്ത്രയിൽ കുടുംബാംഗവുമായ എം. വി.വർഗീസിന്റെ (അനിയൻ – 77 വയസ്സ്) സംസ്കാരം നവംബർ 24നു ശനിയാഴ്ച ഹൂസ്റ്റണിൽ നടത്തപ്പെടും. പരേതന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (ആലീസ്) റാന്നി മുക്കാലുമൺ മുണ്ടുവേലിൽ കുടുംബാംഗമാണ്.

17 വർഷക്കാലം ഇന്ത്യൻ ആർമിയിൽ (ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിവിഷൻ ) അംഗമായിരുന്ന പരേതൻ 1962 ൽ ഇന്ത്യ-ചൈനാ യുദ്ധസമയത്തു ടിബറ്റൻ അതിർത്തിയിലും 1972 ൽ ഇന്ത്യ-പാകിസ്ഥാൻ യുദ്ധ വേളയിൽ ലഡാക്കിലും രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ചു. തുടർന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച പരേതൻ 1979ൽ ജൂനിയർ കമ്മീഷൻ ഓഫീസറായി വിരമിച്ചു. 1988 മുതൽ കുടുംബസമേതം ഹൂസ്റ്റണിൽ താമസിച്ചു വരുകയായിരുന്നു.

മക്കൾ : ജോൺ വർഗീസ് (അനിൽ), സുനിൽ വർഗീസ്
മരുമക്കൾ : പ്രേമ്ന, ജിഷാ

പൊതുദർശനം: നവംബർ 23നു വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതൽ 9:00 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ( 5810, Almeda Genoa Road, Houston – TX 77048)

സംസ്കാര ശുശ്രൂഷകൾ നവംബർ 24നു ശനിയാഴ്ച രാവിലെ 8:30 യ്ക്കു ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് ആരംഭിക്കുന്നതും തുടർന്ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ (South Park Cemetery, 1310, North Main Street, Houston, TX 77581) സംസ്ക്കരിക്കുന്നതുമാണ്.

www. nirmalastudio.com ൽ കൂടി തത്സമയ വെബ്കാസ്റ്റും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്; 832-594-7198 (അനിൽ)

ജീമോൻ റാന്നി

Share This Post